മുഖത്തിന് തിളക്കം ലഭിക്കാന്‍ നേന്ത്രപ്പഴം കൊണ്ട് ഫേസ്പായ്ക്കുകള്‍

മുഖത്തിന് തിളക്കം ലഭിക്കാന്‍ നേന്ത്രപ്പഴം കൊണ്ട് ഫേസ്പായ്ക്കുകള്‍

ചര്‍മ്മ സംരക്ഷണത്തെ പറ്റി ആകുലപ്പെടുന്നവരാണോ നിങ്ങള്‍? മുഖക്കുരുവും എണ്ണമയവുമെല്ലാം മാറുന്നതിനുള്ള യഥാര്‍ത്ഥ പ്രതിവിധിയാണ് നേന്ത്രപ്പഴം. വിപണിയില്‍ സുലഭമായി ലഭിക്കുന്ന ഈ പഴത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. പഴത്തൊലിയിലും പഴത്തിലുമെല്ലാം ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് എങ്ങനെ ഉപയോഗിക്കുമെന്ന് നോക്കാം

പഴത്തൊലിയും തേനും

പഴം കഴിച്ചാല്‍ പഴത്തൊലി വെറുതേ കളയല്ലേ.. പഴത്തൊലിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. തണുത്ത വെള്ളത്തില്‍ വേണം മുഖം കഴുകാന്‍. ഒരാഴ്ച്ച തുടര്‍ച്ചയായി ഇത് തുടര്‍ന്നാല്‍ മുഖക്കുരുവും കാരയും മാറിക്കിട്ടും.

നേന്ത്രപ്പഴവും പഞ്ചസാരയും തൈരും

ത്വക്കിന് മികച്ചൊരു ക്ലെന്‍സറാണ് പഴം. പഴം ഉടച്ചെടുത്ത് കാല്‍കപ്പ് തൈരും പഞ്ചസാരയും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി വൃത്താകൃതിയില്‍ പത്ത് മിനിറ്റോളം മസ്സാജ് ചെയ്യാം. ഇനി മുഖം കഴുകി നോക്കൂ. വ്യത്യാസം അറിയാനാവും.

നേന്ത്രപ്പഴവും ഓറഞ്ച് നീരും

ഒരു ഓറഞ്ചിന്റെ നീരും ഒരു നേന്ത്രപ്പഴവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം അരക്കപ്പ് ഓട്്‌സും ചേര്‍ത്ത് മുഖത്ത് തടവാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം ലഭിക്കുന്നതിന് നല്ലതാണ്.

 

Comments

comments

Categories: Health