യുഎസ് വ്യോമയാന മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഖത്തര്‍ എയര്‍വേസ്

യുഎസ് വ്യോമയാന മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഖത്തര്‍ എയര്‍വേസ്

സ്വകാര്യ അമേരിക്കന്‍ വിമാന കമ്പനിയായ ജെറ്റ്‌സ്യൂട്ടില്‍ നിക്ഷേപം നടത്തി ഖത്തര്‍ എയര്‍വേ്‌സ്

ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസ് അമേരിക്കന്‍ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ്‌സ്യൂട്ടില്‍ നിക്ഷേപം നിക്ഷേപം നടത്തി. ഇതോടെ വളര്‍ന്നു വരുന്ന അമേരിക്കയിലെ സ്വകാര്യ വിമാന ബിസിനസില്‍ ഖത്തര്‍ എയര്‍വേസിന് ചുവടുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

ജെറ്റ്‌സ്യൂട്ടിനെ കൂടാതെ സഹോദര കമ്പനിയായ ജെറ്റ്‌സ്യൂട്ട് എക്‌സിലേക്കും ഖത്തര്‍ എയര്‍വേസ് നിക്ഷേപം വ്യാപിപ്പിക്കും. ഖത്തറിലെ പ്രമുഖ വിമാന കമ്പനിയുടെ നിക്ഷേപം നടത്തിയതോടെ ചെറിയ ജെറ്റ് ഫ്‌ളൈറ്റുകളില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ജെറ്റ് സ്യൂട്ടിന്റെ സ്വകാര്യ എയര്‍ലൈന്‍ ബിസിനസ്സിന്റെ വളര്‍ച്ചക്കും പുതിയ തലം കൈവരും. മാത്രമല്ല അമേരിക്കയിലെ ചെറുകിട വിമാനത്താവളങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കും. നിലവില്‍ യുഎസിലെ പ്രധാന എയര്‍ലൈനുകളെക്കാള്‍ നെറ്റ് പ്രൊമോട്ടര്‍ സ്‌കോര്‍ ജെറ്റ് സ്യൂട്ടിന് കൂടുതലാണ്. 90ആണ് നിലവിലെ സ്‌കോര്‍. കൂടാതെ യുഎസിലെ കാലിഫോര്‍ണിയ, നെവാഡ തുടങ്ങിയ സ്വകാര്യ വിമാന ടെര്‍മിനലുകളില്‍നിന്നും നിലവില്‍ ജെറ്റ്‌സ്യൂട്ട് എംബ്രയേര്‍ 135 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, ലാറ്റ്ആം എയര്‍ലൈന്‍സ് ഗ്രൂപ്പ്, കാത്തെ പസഫിക്, എയര്‍ ഇറ്റലി തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളില്‍ ഇപ്പോള്‍ തന്നെ ഖത്തര്‍ എയര്‍വേസിന് നിക്ഷേപമുണ്ട്

ഖത്തര്‍ എയര്‍വേസിന്റെ പുതിയ നിക്ഷേപത്തോടെ പുതിയ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുവാനും സര്‍വീസുകള്‍ കൂടുതല്‍ വിപുലീകരിക്കുവാനും സാധിക്കുമെന്ന് ജെറ്റ്‌സ്യൂട്ട് അറിയിച്ചു. ജെറ്റ് സ്യൂട്ടിലും ജെറ്റ് സ്യൂട്ട് എക്‌സിലും നിക്ഷേപം നടത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ സ്വകാര്യ വിമാന വ്യവസായത്തിന് വന്‍ സാധ്യതകളാണ് ഉള്ളത്. ഈ വികസന സാധ്യതയിലേക്ക് ഏറ്റവും നല്ല സേവനം നല്‍കികൊണ്ട് വ്യവസായത്തെ മുന്നില്‍ നിന്ന് നയിക്കുവാന്‍ ജെറ്റ് സ്യൂട്ടിനും ജെറ്റ് സ്യൂട്ട് എക്‌സിനും സാധ്യമാകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ നിക്ഷേപം ഖത്തര്‍ എയര്‍വേസിന്റെ അന്താരാഷ്ട്ര നിക്ഷേപ തന്ത്രത്തിന് കരുത്തേകും. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, ലാറ്റ്ആം എയര്‍ലൈന്‍സ് ഗ്രൂപ്പ്, കാത്തെ പസഫിക്, എയര്‍ ഇറ്റലി തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളില്‍ ഇപ്പോള്‍ തന്നെ ഖത്തര്‍ എയര്‍വേസിന് നിക്ഷേപമുണ്ട്.

Comments

comments

Categories: Arabia