നഴ്‌സുമാരുടെ അനിശ്ചിതകാല സമരവും ലോങ് മാര്‍ച്ചും ഉപേക്ഷിച്ചു

നഴ്‌സുമാരുടെ അനിശ്ചിതകാല സമരവും ലോങ് മാര്‍ച്ചും ഉപേക്ഷിച്ചു

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരവും ലോങ് മാര്‍ച്ചും ഉപേക്ഷിച്ചു. പുതുക്കിയ ശമ്പള പരിഷ്‌കരണ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്തിരിയുന്നത്. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരത്തില്‍ ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താനും തീരുമാനമായിരുന്നു.

ശമ്പള പരിഷ്‌കരണ വിജ്ഞാപനം പുറത്തിറങ്ങിയതോടെ അടുത്ത ദിവസം മുതല്‍ എല്ലാവരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് യുഎന്‍എ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന നേട്ടമാണ് ഇതോടൊപ്പം നഴ്‌സുമാര്‍ നേടിയെടുത്തിരിക്കുന്നത്. തുടക്കക്കാര്‍ക്കു വിവിധ കാറ്റഗറിയിലായി 20,000-30,000 രൂപ വരെയുണ്ടെങ്കിലും സര്‍ക്കാര്‍ ഇറക്കിയ ഡ്രാഫ്റ്റ് പ്രകാരമുള്ള ശമ്പള സ്‌കെയിലില്‍ നിന്നും വ്യത്യസ്തമായി അലവന്‍സുകളില്‍ നിന്ന് നോട്ടിഫിക്കേഷനില്‍ മാറ്റം ഉണ്ട്. അത് നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും യുഎന്‍എ അറിയിച്ചു. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്.

Comments

comments

Categories: FK News
Tags: nurse

Related Articles