ഗുഡ്ഗാവില്‍ ബേര്‍ഡ് ഓട്ടോമോട്ടീവിന്റെ  പുതിയ ബിഎംഡബ്ല്യു ഫെസിലിറ്റി

ഗുഡ്ഗാവില്‍ ബേര്‍ഡ് ഓട്ടോമോട്ടീവിന്റെ  പുതിയ ബിഎംഡബ്ല്യു ഫെസിലിറ്റി

കൊച്ചി: ബിഎംഡബ്ല്യു ഇന്ത്യയ്ക്കായി ബേര്‍ഡ് ഓട്ടോമോട്ടീവ് ഗുഡ്ഗാവില്‍ പുതിയ ഫെസിലിറ്റി സെന്റര്‍ ആരംഭിച്ചു. ഗുഡ്ഗാവിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലുള്ള പുതിയ സെന്റര്‍ ഡെല്‍ഹിയിലെ ബിഎംഡബ്ല്യുവിന്റെ ഒമ്പതാമത്തെ ഡീലര്‍ഷിപ്പാണ്. ബേര്‍ഡ് ഓട്ടോമോട്ടീവിന്റെ ഗുഡ്ഗാവിലുള്ള മൂന്നാമത്തെ ഡീലര്‍ഷിപ്പ് സെന്ററാണിത്. ഇവര്‍ക്ക് ഡെല്‍ഹിയില്‍ തന്നെ ബിഎംഡബ്ല്യു മിനിയുടെ ഒരു ഡീലര്‍ഷിപ്പ് സെന്ററുമുണ്ട്.

അതിനൂതന സൗകര്യങ്ങളോട് കൂടിയ ഷോറൂമാണ് ബേര്‍ഡ് ഓട്ടോമോട്ടീവ് ഒരുക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു കാറുകള്‍ക്കാപ്പം തന്നെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്‌സസറീസും ലഭ്യമാണ്. ബിഎംഡബ്ല്യു ഒരുക്കുന്നത് തരത്തിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീലര്‍ഷിപ്പ് സെന്ററാണ് ബേര്‍ഡ് ഓട്ടോമോട്ടീവ് ഒരുക്കിയിരിക്കുന്നത്. ഗുഡ്ഗാവിലേത് ഉള്‍പ്പെടെ 44 സെയില്‍സ് ഔട്ട്‌ലെറ്റുകളാണ് ബിഎംഡബ്ല്യുവിന് ഇന്ത്യയിലുള്ളത്.

Comments

comments

Categories: Business & Economy