വേനലിനെ ചെറുക്കാന്‍ പുതിന ശീലമാക്കാം..

വേനലിനെ ചെറുക്കാന്‍ പുതിന ശീലമാക്കാം..

വേനല്‍ കടുക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന ജലനഷ്ടം പരിഹരിക്കുന്നതിനു വേണ്ടി പുതിന ശീലമാക്കാവുന്നതാണ്. വെള്ളം കുടിക്കുന്ന സമയത്ത് ഒരല്‍പം പുതിന ഇല വെള്ളത്തില്‍ ഇട്ട് കുടിച്ചാല്‍ ശരീരത്തിന് ഉണ്ടാകുന്ന മാറ്റം അനുഭവിച്ചറിയാനാകും.

വേനല്‍ക്കാലത്ത് വിയര്‍പ്പലൂടെയും മറ്റും ശരീരത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ പുതിനയ്ക്ക് സാധിക്കും. ആന്റി ഓക്‌സിഡന്റ് കലവറയാണ് പുതിന. ഇത് ദഹനത്തിന് സഹായിക്കുകയും ചെയ്യും. പുതിന ചട്ണി നമുക്ക് ശീലിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ്.  തലവേദനയ്ക്ക് നല്ലൊരു മരുന്നാണ് പുതിന. പുതിനയുടെ മണവും തലവേദനയെ അകറ്റാന്‍ സഹായിക്കും. വായ്ക്കുള്ളിലെ വൃത്തിയും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ പുതിന ചവച്ചാല്‍ മതിയാകും. അപകടകാരിയായ ബാക്ടീരിയകളെ തുരത്താനും വായില്‍ നിന്ന് അസുഖകരമായ ഗന്ധം ഒഴിവാക്കാനും പുതിന നല്ലതാണ്. അമിതമായി ചൂടുള്ളപ്പോള്‍ ശരീരത്തെ തണുപ്പിക്കാനും പുതിന ഉപയോഗിക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവയെല്ലാം പുതിനയ്ക്കുമുന്നില്‍ പറപറക്കും. വയറുവേദന മാറ്റാനും ഇതിന് സാധിക്കും. നാരങ്ങാ വെള്ളത്തിനൊപ്പമോ സാധാരണ വെളളത്തിലോ പുതിന നുള്ളിയിട്ട് ഉപയോഗിക്കാം. കറിയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നവരുമുണ്ട്. പുതിനയിലയുടെ രുചി ചിലര്‍ക്ക് ഇഷ്ടമല്ലെങ്കിലും കാലക്രമേണ രുചി ഇഷ്ടപ്പെടുന്നതായി കാണാറുണ്ട്. പിന്നെ പുതിന ഭക്ഷണത്തിലെ ഒരവിഭാജ്യ ഘടകമായി മാറും.

 

Comments

comments

Categories: Health