കോഡ്‌ഷെയര്‍ കരാറുമായി ജെറ്റ് എയര്‍വേ്‌സും എറോ മെക്‌സിക്കോയും

കോഡ്‌ഷെയര്‍ കരാറുമായി ജെറ്റ് എയര്‍വേ്‌സും എറോ മെക്‌സിക്കോയും

മേയ് ഒന്നാം തീയതി മുതലുള്ള യാത്രകള്‍ക്കാണ് കരാര്‍ പ്രാബല്യത്തില്‍ വരുക

ദുബായ്: അബുദാബി കേന്ദ്രമാക്കിയ പ്രമുഖ വിമാന കമ്പനി പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രധാന എര്‍ലൈന്‍സായ ജെറ്റ് എയര്‍വേസും മെക്‌സിക്കന്‍ വ്യോമയാന കമ്പനിയായ എയറോമെക്‌സിക്കോയും പരസ്പര സഹകരണത്തിന് തയാറെടുക്കുന്നു.

ഇതിന്റെ ഭാഗമായി ഇരു കമ്പനികളും പുതിയ കോഡ്‌ഷെയര്‍ കരാറില്‍ ഒപ്പുവെച്ചു. ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ലണ്ടനിലെ ഹീത്രു വിമാനത്താവളം വഴി മെക്‌സിക്കോ സിറ്റിയിലേക്കുമുള്ള യാത്രയിലാണ് കോഡ് ഷെയര്‍ ഉപയോഗിക്കുക. മേയ് ഒന്നാം തീയതി മുതലുള്ള യാത്രകള്‍ക്കാണ് കരാര്‍ പ്രാബല്യത്തില്‍ വരുക.

രണ്ട് കമ്പനികളുടെയും വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇതോടെ മികച്ച കണക്ടിവിറ്റി ലഭ്യമാകും. ഇതിന് പുറമേ ഇന്ത്യക്കും മെക്‌സിക്കോക്കുമിടയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടാനും പുതിയ സഹകരണം സഹായിക്കും. ഇരു രാജ്യങ്ങളുടെയും ഇടയിലുള്ള വാണിജ്യ, വിനോദസഞ്ചാര ഇടപാടുകള്‍ ഇതോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളുമായി എയറോമെക്‌സികോയുടെ യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറെന്ന് എയറോമെക്‌സിക്കോ ചീഫ് റവന്യു ഓഫീസര്‍ അന്‍കോ വന്‍ ഡെര്‍ വെര്‍ഫ

ലണ്ടനില്‍ നിന്നും മെക്‌സിക്കോയിലേക്കുള്ള എയറോമെക്‌സിക്കോയുടെ ഫ്‌ളൈറ്റുകളില്‍ ജെറ്റ് എയര്‍വേസിന്റെ ”’9W”’ കോഡ് ഉപയോഗിക്കും. ജെറ്റ് എയര്‍വേസിന്റെ ലണ്ടനില്‍ നിന്നും ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്കുള്ള സര്‍വീസുകളില്‍ എയറോമെക്‌സിക്കോയുടെ ”’AM”’ കോഡ് ഉപയോഗിക്കും.

ജെറ്റ് എയര്‍വേയ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട കരാറുകളിലൊന്നാണിതെന്ന് ജെറ്റ് എയര്‍വേസ് ഹോള്‍ ടൈം ഡയറക്റ്റര്‍ ഗൗരംഗ് ഷെട്ടി പറഞ്ഞു. യാത്രക്കാര്‍ക്ക് കൂടുതല്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇത് പ്രദാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളുമായി എയറോമെക്‌സികോയുടെ യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറെന്ന് എയറോമെക്‌സിക്കോ ചീഫ് റവന്യു ഓഫീസര്‍ അന്‍കോ വന്‍ ഡെര്‍ വെര്‍ഫ് പറഞ്ഞു.

Comments

comments

Categories: Arabia