ദീര്‍ഘദൂര ഓട്ടം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

ദീര്‍ഘദൂര ഓട്ടം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

മാരത്തോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ഗവേഷകലോകം. ദീര്‍ഘദൂര ഓട്ടം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ജിമ്മിലും മറ്റുമായുള്ള വളരെ കാഠിന്യമേറിയ വ്യായാമത്തിനേക്കാളും ഓട്ടം ശരീരത്തിന്റെ ശരിയായ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുന്നതായി പഠനം തെളിയിക്കുന്നതായി ബ്രിട്ടനിലെ ബാത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോണ്‍ കാംബെല്‍ പറയുന്നു.

മുമ്പ് ദീര്‍ഘദൂരം ഓടുന്നതും മറ്റും ശരീരത്തെ ക്ഷീണിപ്പിക്കുമെന്നും അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ടാകുമെന്നുള്ള പ്രചരണങ്ങള്‍ പുതിയ പഠനത്തോടെ ഇല്ലാതാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ചെറിയ ചില അസുഖങ്ങള്‍ മാറുന്നതിനും ഓട്ടം നല്ലതുതന്നെയെന്നാണ് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിരോധശേഷി വര്‍ധിക്കുന്നത് അസുഖങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കാനുള്ള ശരീരത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒപ്പം മാനസികഉല്ലാലം വര്‍ധിപ്പിക്കാനും ഹൃദയധമനികളിലേക്ക് രക്തപ്രവാഹം കൂടുന്നതിനും ദീര്‍ഘദൂര ഓട്ടം സഹായകമാകും. ഓരോരുത്തരുടേയും ശാരീരിക ക്ഷമതകൂടി കണക്കിലെടുത്തുവേണം മാരത്തണിനു തയാറാകാനെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Health, Slider