കാജള്‍ അഗര്‍വാളുമായി  ഹിമാലയ കാജല്‍

കാജള്‍ അഗര്‍വാളുമായി  ഹിമാലയ കാജല്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വെല്‍നെസ് ബ്രാന്‍ഡായ ഹിമാലയ അവരുടെ കാജല്‍ ഉല്‍പ്പന്നത്തിനായി സിനിമാ താരം കാജള്‍ അഗര്‍വാളിനെ ഉള്‍പ്പെടുത്തി പുതിയ ടെലിവിഷന്‍ പരസ്യം പുറത്തിറക്കി. മൊണ്ടാഷ് സീക്വന്‍സില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തിന്റെ തീം വാക്കുകളെക്കാള്‍ അധികമായി കണ്ണുകള്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. തമാശ, ആത്മവിശ്വാസം, കുസൃതി തുടങ്ങിയ വിവിധ സാഹചര്യങ്ങളിലാണ് കാജള്‍ അഗര്‍വാളിനെ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യത്തിലാകെ കാജള്‍ അഗര്‍വാള്‍ സംസാരിക്കുന്നത് അവരുടെ തീക്ഷ്ണമായ മിഴികളിലൂടെയാണ്. കാജള്‍ അഗര്‍വാളിന്റെ ഹിമാലയ കാജല്‍ അണിഞ്ഞ മിഴിയില്‍ മാത്രമാണ് പരസ്യം ആദ്യാവസാനം ഫോക്കസ് ചെയ്യുന്നത്. നാച്ചുറല്‍ ആയ ആല്‍മണ്ട് ഓയില്‍, ദമസ്‌ക് റോസ് എന്നിവയുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഹിമാലയ കാജല്‍ താരത്തിന്റെ മിഴികള്‍ക്ക് കൂടുതല്‍ മിഴിവേകുന്നു.

ഹിമാലയ കാജലിന്റെ പരസ്യങ്ങള്‍ക്കായി കാജള്‍ അഗര്‍വാളിനെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ട്. അവരുടെ ഗ്രേസ് കൊണ്ട് ഉല്‍പ്പന്നത്തിന്റെ ഉള്ളടക്കങ്ങള്‍ കൃത്യമായി പിടിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. പരസ്യത്തിലൂടെ ഞങ്ങള്‍ കാണിക്കാന്‍ ശ്രമിച്ച ഫണ്‍ പേഴ്‌സണാലിറ്റി കൃത്യമായി തന്നെ പ്രതിഫലിപ്പിക്കാന്‍ കാജള്‍ അഗര്‍വാളിന് സാധിച്ചിട്ടുണ്ട്’ കാജള്‍ അഗര്‍വാളുമായുള്ള അസോസിയേഷനെക്കുറിച്ച് ദ് ഹിമാലയ ഡ്രഗ് കമ്പനി, കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ഡിവിഷന്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ രാമറാവു ദമീജ പറഞ്ഞു.

ബോള്‍ഡായ കണ്ണുകള്‍ക്കുള്ള അഭിവാജ്യഘടകം എന്ന നിലയിലാണ് ഹിമാലയയുടെ പരസ്യം ഫീച്ചര്‍ ചെയ്തിരിക്കുന്നത്. ആല്‍മണ്ട് ഓയില്‍, ദമസ്‌ക് റോസ് തുടങ്ങിയ സ്വാഭാവികചേരുവകളുടെ സാന്നിധ്യം കണ്ണുകള്‍ക്ക് പോഷണവും കുളിര്‍മയും നല്‍കുന്നു. ഒരു ഗ്രാം യൂണിറ്റിന് 45 രൂപയും 2.6 ഗ്രാം യൂണിറ്റിന് 135 രൂപയുമാണ് ഹിമാലയ കാജലിന്റെ വില.

Comments

comments

Categories: Business & Economy