ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയും വര്‍ദ്ധിച്ചു. ഇതോടെ പെട്രോള്‍ 78.61 രൂപയിലും ഡീസല്‍ 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിനുണ്ടാകുന്ന വില വര്‍ധനവാണ് ഇന്ധന വില കൂടുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കും ഇതുതന്നെ. ഇതിന് പുറമെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിന് ഏറ്റവുമധികം വില ഈടാക്കുന്നതും ഇന്ത്യയിലാണ്. ക്രൂഡോയില്‍ വില അനുദിനം വര്‍ധിക്കുന്നതിനാല്‍ വരും ദിനങ്ങളില്‍ ഇന്ധന വില ഇനിയും വര്‍ധിക്കുമെന്നാണ് വിവരം.

Comments

comments

Tags: fuel price