മുടിയുടെ ആരോഗ്യത്തിന് മുട്ട ശീലമാക്കാം

മുടിയുടെ ആരോഗ്യത്തിന് മുട്ട ശീലമാക്കാം

മുടി കൊഴിച്ചിലും താരനും അകറ്റാന്‍ നല്ലൊരു മരുന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. മുട്ട പൊട്ടിച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മുടി കൊഴിച്ചിലകറ്റുന്നതിനും മുട്ടയിലെ വിറ്റമിനുകള്‍ സഹായിക്കും. ഇത് മുടിയുടെ വേരുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വേരുകള്‍ക്ക് ബലം നല്‍കുന്നു.

ആഴ്ച്ചയില്‍ രണ്ട് തവണ മുട്ട ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു. മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നു. മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒരു ഉപാധിയാണ് മുട്ട. മുട്ട കൊണ്ട് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. മുടിക്ക് തിളക്കം നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ട കൊണ്ട് നല്ലതു പോലെ മുടി മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം. താരന് പരിഹാരം കാണുന്നതിനും മുട്ട നല്ലതാണ്. മുട്ടയുടെ വെള്ളയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കി താരന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

 

Comments

comments

Categories: Health