കാപ്പിറ്റല്‍ ഫ്‌ളോട്ടില്‍ ആമസോണ്‍ നിക്ഷേപം നടത്തി

കാപ്പിറ്റല്‍ ഫ്‌ളോട്ടില്‍ ആമസോണ്‍ നിക്ഷേപം നടത്തി

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് കമ്പനിയായ കാപ്പിറ്റല്‍ ഫ്‌ളോട്ടില്‍ 144 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം കാപ്പിറ്റല്‍ ഫ്‌ളോട്ട് നടത്തിയ 299 കോടി രൂപയുടെ നിക്ഷേപ സമാഹരണഘട്ടത്തിന്റെ തുടര്‍ച്ചയായാണ് പുതിയ ആമസോണ്‍ നിക്ഷേപം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കണ്‍സ്യൂമര്‍ ഫിനാന്‍സിംഗ് ആരംഭിക്കാന്‍ പങ്കാളിത്തം സഹായിക്കും. സാമ്പത്തിക ടെക്‌നോളജി മേഖലയിലെ ആമസോണിന്റെ മൂന്നാമത്തെ നിക്ഷേപ ഇടപാടാണിത്. നേരത്തെ ബാങ്ക്ബസാറിലും ക്യുക്ക്ക്ലിവര്‍ സൊലൂഷന്‍സിലും കമ്പനി നിക്ഷേപം നടത്തിയിരുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാപ്പിറ്റല്‍ ഫ്‌ളോട്ട് അടുത്തിടെ കിരാന സ്‌റ്റോറുകള്‍ക്കും ഉടമകള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ആരംഭിച്ചിരുന്നു. വ്യക്തികളുടെ പ്രത്യേകാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് പരീക്ഷിച്ചുവരികയാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാണിജ്യ തല സാമ്പത്തിക സഹായവും വ്യക്തിതല സഹായവും തമ്മില്‍ കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ടുപോകുകയാണെന്നും കാപ്പിറ്റല്‍ ഫ്‌ളോട്ട് സഹസ്ഥാപകന്‍ ശശാങ്ക് ഋഷ്യശൃംഗ പറഞ്ഞു.

Comments

comments

Categories: Business & Economy