എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ആലുവ: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗൗരവമേറിയ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവ ദിവസം അവധിയിലായിരുന്നുവെന്നും ദീപക് കോടതിയെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെ ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

 

Comments

comments

Categories: Current Affairs