ഐപിഒ നടത്താന്‍ തിടുക്കമില്ലെന്ന് ഇമാര്‍ ഹോസ്പിറ്റാലിറ്റി സിഇഒ

ഐപിഒ നടത്താന്‍ തിടുക്കമില്ലെന്ന് ഇമാര്‍ ഹോസ്പിറ്റാലിറ്റി സിഇഒ

ഹോസ്പിറ്റാലിറ്റി മേഖല കടന്നുപോകുന്നത് പ്രതിസന്ധികളുടെയിടയിലൂടെ, എങ്കിലും ദുബായില്‍ ശരാശരി പ്രതി റൂം വരുമാനം ഇപ്പോഴും കൂടുതലെന്ന് ഒലിവിയെര്‍ ഹാര്‍നിഷ്

ദുബായ്: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്ക് തിടുക്കമൊന്നുമില്ലെന്ന് ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സിഇഒ ഒലിവിയെര്‍ ഹാര്‍നിഷ്. ഇമാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ചില യൂണിറ്റുകള്‍ ഇതിനോടകം ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന)ക്കായി പോയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പദ്ധതികളൊന്നുമില്ല-സിഇഒ പറഞ്ഞു.

ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഭാഗമായ ഇമാര്‍ ഡെവലപ്‌മെന്റ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രഥമ ഓഹരി വില്‍പ്പന നടത്തി നിക്ഷേപം സമാഹരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് തലവന്റെ പ്രസ്താവന.

യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്. മൂന്ന് ഹോട്ടല്‍ ബ്രാന്‍ഡുകളിലാണ് കമ്പനി ഫോക്കസ് ചെയ്തിരിക്കുന്നത്. മിഡ് മാര്‍ക്കറ്റ് വിഭാഗത്തില്‍ റോവ് ഹോട്ടല്‍സ് എന്ന ബ്രാന്‍ഡിലാണ് പ്രവര്‍ത്തനം. ലക്ഷ്വറി വിഭാഗത്തില്‍ ദി അഡ്രസ് എന്ന ബ്രാന്‍ഡിലും പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ വിദ ഹോട്ടല്‍സ് ബ്രാന്‍ഡും കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു.

അടുത്തിടെ യുഎഇയില്‍ നടപ്പിലാക്കിയ വാറ്റ് (മൂല്യവര്‍ധിത നികുതി) വിപണി പക്വതയാര്‍ജ്ജിക്കുന്നതിന്റെ ലക്ഷണമാണെന്നും തങ്ങളുടെ ബിസിനസിനെ അതങ്ങനെ ബാധിച്ചിട്ടില്ലെന്നും ഒലിവിയെര്‍

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, മാലദ്വീപ് എന്നിവിടങ്ങളിലായി നിരവധി പദ്ധതികളാണ് ഗ്രൂപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആഗോളതലത്തില്‍ 58 പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് കമ്പനി അറിയിച്ചു. ഇതില്‍ ലണ്ടന്‍, റോം, മ്യൂണിക്ക് തുടങ്ങിയ നഗരങ്ങളിലെ പ്രോപ്പര്‍ട്ടികളും പെടും. ഇതിനോടൊപ്പം ഒമാനിലും സൗദി അറേബ്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലും ഈ വര്‍ഷം കമ്പനി പുതിയ പ്രോപ്പര്‍ട്ടികള്‍ പ്രഖ്യാപിക്കും.

അടുത്തിടെ യുഎഇയില്‍ നടപ്പിലാക്കിയ വാറ്റ് (മൂല്യവര്‍ധിത നികുതി) വിപണി പക്വതയാര്‍ജ്ജിക്കുന്നതിന്റെ ലക്ഷണമാണെന്നും തങ്ങളുടെ ബിസിനസിനെ അതങ്ങനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇമാര്‍ ഹോസ്പിറ്റാലിറ്റിയെ സംബന്ധിച്ച് വാറ്റ് ഒരു പ്രശ്‌നമായിട്ടില്ല. അത് 5 ശതമാനമല്ലേയുള്ളൂ, 25 ശതമാനമൊന്നും അല്ലല്ലോ-സിഇഒ വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി മേഖല കടന്നുപോകുന്നത് പ്രതിസന്ധികളുടെയിടയിലൂടെയാണെങ്കിലും ദുബായില്‍ ശരാശരി പ്രതി റൂം വരുമാനം ഇപ്പോഴും കൂടുതലെന്ന് ഒലിവിയെര്‍ ഹാര്‍നിഷ് പറഞ്ഞു. ഉടന്‍ തന്നെ തങ്ങളുടെ ആദ്യ പാദഫലങ്ങള്‍ പുറത്തുവിടുമെന്നും ഒലിവിയെര്‍ അറിയിച്ചു.

Comments

comments

Categories: Arabia