ഇലക്ട്രിക് കാബ് പദ്ധതി: മഹീന്ദ്രയും മെരുവും സഹകരിക്കുന്നു

ഇലക്ട്രിക് കാബ് പദ്ധതി: മഹീന്ദ്രയും മെരുവും സഹകരിക്കുന്നു

ഹെദരാബാദ്: നഗരത്തില്‍ ഇലക്ട്രിക് കാബുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിക്കായി മഹീന്ദ്ര ഇലക്ട്രിക്‌സും കാബ് സേവനദാതാക്കളായ മെരുവും തമ്മില്‍ സഹകരിക്കുന്നു. ഹൈദരാബാദില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ആരംഭിക്കുന്ന പദ്ധതി, വിജയമനുസരിച്ച് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സംയുക്ത പദ്ധതിക്കു കീഴില്‍ മഹീന്ദ്രയുടെ ബാറ്ററി ഇലക്ട്രിക് വാഹനമായ ഇവെറിറ്റോ മെരു നിരത്തിലിറക്കും.

ഹൈദരാബാദില്‍ മെരുവിന്റെ മൊബീല്‍ ആപ്പില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര ഇവെറിറ്റോ ബുക്ക് ചെയ്യാവുന്നതും ഹൈദരാബാദ് എയര്‍പോര്‍ട്ടിനടുത്തുള്ള മെരു സോണില്‍ നിന്ന് ഇതില്‍ യാത്ര ചെയ്യാവുന്നതുമാണ്. തെലങ്കാന സര്‍ക്കാര്‍ സെഡാന്‍ കാറുകള്‍ക്ക് നിശ്ചിയിച്ചിട്ടുള്ള റേഡിയോ ടാക്‌സി നിരക്ക് തന്നെയാകും സേവനത്തിന് ഈടാക്കുക.

എളുപ്പത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജിയിലേക്ക് മാറുന്നതിന് ഹൈരദാബാദിനെ കമ്പനി സഹായിക്കുമെന്നും വലിയ നഗര സമൂഹങ്ങള്‍ക്കു ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് ബാബു അഭിപ്രായപ്പെട്ടു. നാലു വര്‍ഷത്തിനുള്ളില്‍ മെരുവിന്റെ വാഹനങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളാക്കുമെന്ന് കമ്പനി സിഇഒ നീലേഷ് സാന്‍ഗോയ് പറഞ്ഞു.

Comments

comments

Categories: Business & Economy