മുഖത്തെ എണ്ണമയം നീങ്ങുന്നതിന്..

മുഖത്തെ എണ്ണമയം നീങ്ങുന്നതിന്..

എണ്ണമയമുള്ള മുഖത്ത് മുഖക്കുരു വരാനിടയുണ്ട്. ഇത്തരം ചര്‍മ്മമുള്ളവര്‍ മുഖം വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.  മുഖത്തെ എണ്ണമയം നീക്കുന്നതിന് ആവശ്യമായവ എന്തൊക്കെയെന്ന് നോക്കാം.

മുഖത്തിനിണങ്ങുന്ന എണ്ണമയം നീക്കുന്ന ഫേസ് വാഷ് തിരഞ്ഞെടുക്കുക. ദിവസവും രാവിലെയും വൈകിട്ടും ഇതുപയോഗിച്ച് മുഖം കഴുകാം. ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖത്തെ എണ്ണമയം നീക്കാന്‍ നല്ലൊരു വഴിയാണ.് തക്കാളി മുറിച്ചു മുഖത്തുരസുക. ഇത് മുഖത്തെ എണ്ണമയം നീങ്ങാന്‍ സഹായിക്കും. അല്‍പം ലാവെന്‍ഡര്‍ ഓയില്‍ ഒരു സ്‌പോഞ്ചില്‍ പുരട്ടി മുഖത്തു പതുക്കെ മസാജ് ചെയ്യുന്നതും കുക്കുമ്പര്‍ കൊണ്ട് മുഖത്തുരസുന്നതും മുഖത്തെ എണ്ണമയം നീക്കാനുള്ള സ്വാഭാവിക വഴിയാണ്. ഓട്‌സ് ആര്യവേപ്പിലയിട്ട വെള്ളത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

മുട്ടയുടെ വെള്ള മുഖത്തെ എണ്ണമയം നീക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. പാല്‍ മുഖത്തു പുരട്ടുന്നതും മുഖത്തെ എണ്ണമയം നീക്കും. ചെറുനാരങ്ങ മുറിച്ച് സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ എണ്ണമയം നീക്കാന്‍ സഹായിക്കും. തേന്‍ മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. എണ്ണമയം നീങ്ങും. കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും. മഡ് പായ്ക്ക് മുഖത്തിടുന്നത് മുഖത്തെ എണ്ണമയം നീക്കാനുള്ള പ്രകൃതിദത്തമായ പോംവഴിയാണ്.

 

Comments

comments

Categories: Health