രോഗപ്രതിരോധ ശേഷി തിരിച്ചറിയുന്നതെങ്ങനെ?

രോഗപ്രതിരോധ ശേഷി തിരിച്ചറിയുന്നതെങ്ങനെ?

ശരീരത്തില്‍ രോഗങ്ങള്‍ വരാതെയിരിക്കുന്നത് ഓരോരുത്തരുടേയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ബാധിക്കാതെ ഇരിക്കണമെങ്കില്‍ കാര്യമായ പ്രതിരോധ ശേഷിയും വേണം. നാം കുടിക്കുന്ന വെള്ളത്തിലും ആഹാരത്തിലും നാം ശ്വസിക്കുന്ന വായുവില്‍ പോലും രോഗാണുക്കളുണ്ട്. പ്രതിരോധശേഷി കുറയുകയാണെങ്കില്‍ ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ തരാറുണ്ട്. അവ എങ്ങനെ മനസ്സിലാക്കാമെന്നു നോക്കാം..

തുടര്‍ച്ചയായ ഇന്‍ഫക്ഷന്‍

മറ്റുള്ളവരിലും അധികമായി കൂടെക്കൂടെ ക്ഷീണവും ജലദോഷവും വരുന്നത് പ്രതിരോധ ശേഷിയുടെ കുറവു കൊണ്ടാണ്. തുമ്മല്‍, തൊണ്ട വേദന, ത്വക്കിലെ തടിപ്പുകള്‍ എന്നിവയെല്ലാം ഇതോടനുബന്ധിച്ച് വരുന്നതാണ്. ഡയേറിയ, വായ്പ്പുണ്ണ്, എന്നീ രോഗങ്ങളും കുറഞ്ഞ പ്രതിരോധശേഷിയുടെ പ്രതിഫലനങ്ങളാണ്. കൃത്യമായ വ്യായാമവും ഭക്ഷണത്തിലെ ശ്രദ്ധയും കൊണ്ട് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാവും. ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പനിയുടെ കുറവ്

വേണ്ട സമയങ്ങളില്‍ ആവശ്യമായ തോതില്‍ പനി വരാതെയിരിക്കുന്നത് പ്രതിരോധശേഷിയുടെ കുറവുകൊണ്ടാണ്. രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത് തടയുന്നതിനാണ് ശരീരത്തിലെ ഊഷ്മാവ് കൂട്ടുന്നതു വഴി പനി വരുന്നത്. തളര്‍ച്ചയും അസുഖവും ഉണ്ടെങ്കില്‍കൂടി പനി വരുന്നില്ലയെങ്കില്‍ സൂക്ഷിക്കണം.

വിറ്റാമിന്‍ ഡിയുടെ കുറവ്

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതാണ് വിറ്റാമിന്‍ ഡി. രക്തത്തില്‍ വിറ്റാമിന്‍ അളവ് കുറയുന്നുണ്ടെങ്കില്‍ ഇത് വര്‍ദ്ധിപ്പിക്കുന്നതിനായി ശ്രമിക്കണം. ക്ഷീണമോ ഇടക്കിടെയുള്ള തളര്‍ച്ചേയോ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമെടുക്കുന്നതോ എല്ലാം പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാകാം. ഈ സാഹചര്യത്തില്‍ ധുരം, ഉപ്പ് എന്നിവ അധികം ഉപയോഗിക്കാതെ ശ്രദ്ധിക്കാം.

Comments

comments

Categories: Health