ഫ്‌ളിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാട് : അന്തിമ കരാര്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും

ഫ്‌ളിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാട് : അന്തിമ കരാര്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും

സോഫ്റ്റ്ബാങ്ക് തങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിലുള്ള 20 ശതമാനം ഓഹരികളില്‍ മുഖ്യ പങ്കും വാള്‍മാര്‍ട്ടിന് കൈമാറുമെന്നാണ് വിവരം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നതിന് 12 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ആഗോള റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് എത്തിച്ചേരുമെന്ന് സൂചന. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധമായ അന്തിമ കരാര്‍ ഒപ്പുവെക്കുമെന്നാണ് വിവരം. ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലെ എല്ലാ പ്രമുഖ നിക്ഷേപകരും ഇത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കുന്നതിനായി ആഗോള ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണും ശ്രമം നടത്തിയിരുന്നു.

ഫ്‌ളിപ്കാര്‍ട്ടിലെ പ്രമുഖ നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറും. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് തങ്ങളുടെ കൈവശമുള്ള 20 ശതമാനം ഓഹരികളും കൈമാറും. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് തങ്ങള്‍ക്ക് ഫ്്‌ളിപ്കാര്‍ട്ടിലുള്ള 20 ശതമാനം ഓഹരികളില്‍ മുഖ്യ പങ്കും വാള്‍മാര്‍ട്ടിന് കൈമാറുമെന്നാണ് വിവരം. ഫ്‌ളിപ്കാര്‍ട്ടിലെ 60- 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് വാള്‍മാര്‍ട്ട് ശ്രമിക്കുന്നത്.

വില്‍പ്പനയ്ക്ക് ശേഷം ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ ബിസിനസിനെ നയിക്കുമോ, നിലവിലുള്ള ഓരോ നിക്ഷേപകനും എത്ര ഓഹരികള്‍ വില്‍ക്കണം, വാള്‍മാര്‍ട്ടിന്റെ അന്തിമ പങ്കാളിത്തം എന്തായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതായിട്ടുണ്ട്. ഇടപാട് പൂര്‍ത്തിയാവുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ വലിയൊരു അടിത്തറയാണ് വാള്‍മാര്‍ട്ടിന് ലഭിക്കുക. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ആമസോണില്‍ നിന്നും വന്‍ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ഉപഭോക്താക്കള്‍ മാറിയതാണ് വാള്‍മാര്‍ട്ടിന് തിരിച്ചടിയായത്.

Comments

comments

Categories: Slider, Top Stories