കോട്ടയം നഗരമധ്യത്തില്‍ വന്‍ തീപിടുത്തം

കോട്ടയം നഗരമധ്യത്തില്‍ വന്‍ തീപിടുത്തം

 

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കെട്ടിയ സമുച്ചയത്തില്‍ തീ പടര്‍ന്ന് വന്‍ നാശനഷ്ടം. കളക്‌ട്രേറ്റിന് സമീപത്തുള്ള കണ്ടത്തില്‍ റസിഡന്‍സിയിലാണ് ഇന്ന് വെളുപ്പിന് 2.30ഓടെ തീ പിടിച്ചത്. മൂന്ന് നില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തി നശിച്ചു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ലോഡ്ജ്, തുണിക്കട, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയായിരുന്നു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ലോഡ്ജില്‍ 13 മുറികളിലായി 30 ആളുകള്‍ താമസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതേസമയം തുണിക്കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലും തീപടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്.

 

Comments

comments

Categories: FK News
Tags: Kottayam