കലിയടങ്ങാതെ കടല്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കലിയടങ്ങാതെ കടല്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ആരംഭിച്ച കടല്‍ക്ഷോഭം അയവില്ലാതെ തുടരുന്നു. തിരുവന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

കടല്‍ക്ഷോഭത്തിന്റെ കാഠിന്യത്തിന് കുറവില്ലാത്തതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ദുരതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവനന്തപുരത്ത് ആറും, കൊല്ലം, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ ഒന്ന് വീതവും ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാളെ രാത്രി വരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.

Comments

comments

Categories: FK News
Tags: costal