പൊന്‍വെയിലു കൊണ്ടാല്‍..

പൊന്‍വെയിലു കൊണ്ടാല്‍..

വെയിലു കൊണ്ടാല്‍ കരുത്തു പോകുമെന്നൊരു ധാരണയാണ് മിക്കവര്‍ക്കും. അത്‌കൊണ്ടാകും പലര്‍ക്കും വെയിലു കൊള്ളാന്‍ പേടിയാണ്. എന്നാല്‍ അറിഞ്ഞോളൂ… സൂര്യപ്രകാശം ആരോഗ്യത്തിന് നല്ലൊരു മരുന്നാണ്. പ്രാഭാതത്തിലെ വെയില്‍ കൊള്ളുന്നതാണ് ഉത്തമം. അമിതമായി വെയില്‍ ഏല്‍ക്കരുതെന്നേ ഉള്ളൂ.

സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഡി ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അണുബാധകള്‍ തടയുന്ന ആന്റിബാക്ടീരിയന്‍ ഗുണങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നിു.് മുറിവ് വളരെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നത് വിറ്റാനിന്‍ ഡി യുടെ സാന്നിദ്ധ്യമാണ്. സാധാരണ പൊള്ളലേറ്റാല്‍ ആ മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കും. എന്നാല്‍ മുറിഞ്ഞ ഭാഗത്ത് വെയില്‍ ഏല്‍ക്കുകയാണെങ്കില്‍ വളരെ പെട്ടന്നു തന്നെ അത് മാറുന്നതായി കാണാം.

Comments

comments

Categories: Health
Tags: health, sun, sun rays