100 ദശലക്ഷം കെവൈസി വേരിഫൈഡ്  എക്കൗണ്ടുകള്‍ : പേടിഎം പേമെന്റ്‌സ് ബാങ്ക്

100 ദശലക്ഷം കെവൈസി വേരിഫൈഡ്  എക്കൗണ്ടുകള്‍ : പേടിഎം പേമെന്റ്‌സ് ബാങ്ക്

ബെംഗളൂരു: പേടിഎം പേമെന്റ്‌സ് ബാങ്കിന് കെവൈസി(നൗ യുവര്‍ കസ്റ്റമര്‍) നടപടികള്‍ പൂര്‍ത്തിയാക്കിയ 100 ദശലക്ഷത്തിലധികം രജിസ്‌ട്രേഡ് വാലെറ്റുകളുണ്ടെന്ന് ബാങ്ക് അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വേരിഫൈ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന മൊബീല്‍ വാലെറ്റ് ഉപഭോക്താക്കളില്‍ എണ്ണം കുറക്കുന്ന സാഹചര്യത്തിലാണ് ബാങ്കിന്റെ അവകാശവാദം. ഇതില്‍ 76 ദശലക്ഷം വേരിഫിക്കേഷനുകളും ബയോമെട്രിക്‌സ് വഴിയാണ് പൂര്‍ത്തിയാക്കിയത്. യുഐഡിഎഐ വെബ്‌സൈറ്റ് അനുസരിച്ച് പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ ഈ മാസത്തെ ഇകെവൈസി ഇടപാടുകള്‍ 7.8 ദശലക്ഷമാണ്.

‘രാജ്യത്തെ പേമെന്റ്‌സ് മേഖലയിലെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിന് നിക്ഷേപം നടത്തുന്നത് തുടരും. കെവൈസി നിബന്ധന കാരണം ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലെ കുറവ് വന്നിട്ടില്ല. ദേശീയ തലത്തില്‍ ഉപഭോക്താക്കളുടെ കെവൈസി പൂര്‍ത്തിയാക്കിയ വിതരണ ശൃംഖല സൃഷടിക്കാന്‍ സ്ഥാപനം നിക്ഷേപം നടത്തും.’ – പേടിഎം പേമെന്റ്‌സ് ബാങ്ക് സിഇഒ രേണു സാത്തി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് മൊബീല്‍ വാലെറ്റ് എക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളെ ദൗതികമായി തിരിച്ചറിയുന്നതിനുള്ള എല്ലാ രേഖകളും വാലെറ്റ് കമ്പനികള്‍ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

Comments

comments

Categories: Business & Economy