യുഎഇയില്‍ സൃഷ്ടിക്കപ്പെട്ടത് 5 ലക്ഷം തൊഴിലവസരങ്ങള്‍

യുഎഇയില്‍ സൃഷ്ടിക്കപ്പെട്ടത് 5 ലക്ഷം തൊഴിലവസരങ്ങള്‍

സാമ്പത്തിക രംഗം കുതിപ്പിലേക്കെന്ന് സൂചന

ദുബായ്: യുഎഇയിലെ തൊഴില്‍ വിപണി 2017ല്‍ മികച്ച രീതിയിലാണ് പ്രകടനം നടത്തിയതെന്ന് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം അഞ്ച് ദശലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് യുഎഇ തൊഴില്‍ വിപണിയില്‍ സൃഷ്ടിക്കപ്പെട്ടതെന്ന് യുഎഇയുടെ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിററ്റൈസേഷന്‍ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.

സുസ്ഥിരമായ സാമ്പത്തിക സാഹചര്യമാണ് യുഎഇയില്‍ നിലനില്‍ക്കുന്നതെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദഗ്ധ്യമുള്ള ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്ന രാജ്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ എന്നതും അവരുടെ തൊഴില്‍ വിപണിയുടെ മാറ്റ് കൂട്ടുന്നു

വേള്‍ ഇക്കണോമിക് ഫോറം പുറത്തുവിട്ട 2017-18 വര്‍ഷത്തെ ആഗള മത്സരക്ഷമത റിപ്പോര്‍ട്ടി(ഗ്ലാബല്‍ കോംപെറ്റിറ്റീവ്‌നെസ് റിപ്പോര്‍ട്ട്)ലെ തൊഴില്‍ വിപണി കാര്യക്ഷമതാ സൂചികയില്‍ അറബ് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ലിസ്റ്റ് ചെയ്തിരിക്കുന്നത് യുഎഇയെയാണ്. ആഗോളതലത്തില്‍ പതിനൊന്നാം സ്ഥാനത്താണ് രാജ്യം. തൊഴില്‍ വിപണിയില്‍ വളരെ മികച്ച പ്രകടനമാണ് യുഎഇ കാഴ്ച്ചവെക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

വൈദഗ്ധ്യമുള്ള ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്ന രാജ്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ എന്നതും അവരുടെ തൊഴില്‍ വിപണിയുടെ മാറ്റ് കൂട്ടുന്നു.

ലോകം മുഴുവന്‍ അതിവേഗമുള്ള സാങ്കേതിക, സാമ്പത്തിക പരിണാമങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് തൊഴില്‍ വിപണികളിലും മാറ്റം വരുത്തുമെന്നും നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു. ഈ മാറ്റങ്ങളെ നമ്മള്‍ സസൂക്ഷമം നിരീക്ഷിക്കണം. അതിനനുസരിച്ച് വേണം തൊഴില്‍ നയങ്ങള്‍ രൂപ്പെടുത്താന്‍-അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia