വനിതകളുടെ നേതൃത്വത്തിലുള്ള സേവനകേന്ദ്രം തുറന്ന് ലാവ

വനിതകളുടെ നേതൃത്വത്തിലുള്ള സേവനകേന്ദ്രം തുറന്ന് ലാവ

ഈ വര്‍ഷം മധ്യത്തോടെ രാജ്യത്ത് കമ്പനിയുടെ 20 സേവന കേന്ദ്രങ്ങളാരംഭിക്കും

ന്യൂഡെല്‍ഹി: ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായി വനിതകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രം തുറന്നു. നോയിഡയില്‍ ആരംഭിച്ചിരിക്കുന്ന സെന്ററില്‍ ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ കാണാനും തങ്ങളുടെ ഫോണുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും സൗകര്യമുണ്ടാകും. ഈ വര്‍ഷം മധ്യത്തോടെ രാജ്യത്ത് കമ്പനിയുടെ 20 സേവന കേന്ദ്രങ്ങളാരംഭിക്കുമെന്ന് ലാവ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏറ്റവും പുതിയ മൊബീല്‍ ഫോണുകള്‍ കാണാനും സേവന കേന്ദ്രം ഉപയോഗപ്പെടുക്കാനും അവസരമൊരുക്കുന്ന ട്രൂ വാക്ക് സോണ്‍ സേവന കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ കിയോസില്‍ സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റ് സേവനവും ഇവിടെ ലഭ്യമാണ്. കൂടാതെ ഫോണുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കാണാനും മൊബീല്‍ ഹാന്‍സെറ്റ് അക്‌സെസറീസ് വാങ്ങാനുമുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്.

‘ഉപഭോക്താവിന്റെ അനുഭവമാണ് ലാവയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ഈ മേഖലയില്‍ കാര്യമായ നിക്ഷേപങ്ങള്‍ നടത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്ത്യ അനുഭവം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിടെ ആദ്യത്തെ ചുവടുവെപ്പാണ് പുതിയ സേവന കേന്ദ്രം’ – ലാവ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സുനില്‍ റെയ്‌ന പറഞ്ഞു. പൂര്‍ണമായും വനിതകളാണ് സെന്ററിന്റെ നടത്തിപ്പുകാര്‍ എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy