കോപ്പ ഡെല്‍ റെ കിരീടം ബാഴ്‌സയ്ക്ക്

കോപ്പ ഡെല്‍ റെ കിരീടം ബാഴ്‌സയ്ക്ക്

മാഡ്രിഡ്: സെവിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പ ഡെല്‍ റെ കീരീടം ബാഴ്‌സലോണ സ്വന്തമാക്കി. ബാഴ്‌സ തുടര്‍ച്ചയായി നേടുന്ന നാലാം കിരീടമാണ് ഇത്.

ലൂയിസ് സുവാരസിന്റെ ഇരട്ട ഗോള്‍ മികവില്‍ എതിരാളികള്‍ക്ക് മേല്‍ ഗോള്‍ വെടിക്കെട്ട് തീര്‍ത്ത ബാഴ്‌സ ആദ്യ പതുകിയില്‍ തന്നെ മൂന്ന് ഗോളിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിലും മികവിന്റെ തുടര്‍ച്ച നിലിനിര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. മെസി, ആന്‍േ്രഡ ഇനിയസ്റ്റ, ഫിലിപ്പെ കുടീന്യോ തുടങ്ങിയ താരങ്ങളും ബാഴ്‌സയ്ക്ക് വേണ്ടി ഓരോ ഗോള്‍ വീതം നേടി.

Comments

comments

Categories: Sports
Tags: Barcelona