ഗൂഗിള്‍ ചാറ്റിനെതിരെ  അംനെസ്റ്റി ഇന്റര്‍നാഷണല്‍

ഗൂഗിള്‍ ചാറ്റിനെതിരെ  അംനെസ്റ്റി ഇന്റര്‍നാഷണല്‍

സൈബര്‍ കുറ്റവാളികളെ സഹായിക്കുന്ന സേവനമാണ് ഗൂഗിള്‍ ചാറ്റെന്നാണ് സംഘടന അഭിപ്രായപ്പെട്ടത്

സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് എന്ന പേരില്‍ പുതിയ മെസേജിംഗ് സേവനം ആരംഭിക്കാനുള്ള ഗൂഗിളിന്റെ പദ്ധതിക്കെതിരെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. വിവരങ്ങള്‍ പൂര്‍ണമായി എന്‍ക്രിപ്റ്റ് ചെയ്യാതെയുള്ള ഈ സേവനം ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്നും ഇത് സൈബര്‍ കുറ്റവാളികള്‍ക്ക് മികച്ച സമ്മാനമാകുമെന്നാണ് ആംനെസ്റ്റി ആരോപിക്കുന്നത്.

‘ചാറ്റ്’ വഴിയുള്ള സന്ദേശങ്ങള്‍ ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെയല്ല വിനിമയം ചെയ്യപ്പെടുന്നത്. മറിച്ച ഫോണുകളില്‍ നിന്നുള്ള സാധാരണ എംഎസ്എസ് ടെസ്റ്റ് മെസേജുകള്‍ പോലെ മൊബീല്‍ ഫോണ്‍ കാരിയറുകള്‍ വഴിയാണ് ഇവയുടെ വിനിമയം. പുതിയ സേവനം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെ ഉപയോഗപ്പെടുത്തുന്നില്ലെന്നും ചാറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ നിലവിലെ മൊബീല്‍ മെസേജിംഗ് ആപ്പായ അലോയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവെക്കുമെന്നും ഗൂഗിള്‍ വക്താക്കള്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രം മനസിലാക്കാന്‍ പാകത്തിന് ഡിജിറ്റല്‍ വിവരങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന രീതിക്കാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നു പറയുന്നത്. മെസേജിംഗ് ആപ്പുകളിലെ വിവരങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി ടെക്‌നോളജി കമ്പനികള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അത്യാവശ്യമായി ഉപയോഗിക്കണമെന്നാണ് ആംനെസ്റ്റിയുടെ അഭിപ്രായം.

വിപണിയിലെ ഗൂഗിളിന്റെ എതിരാളികളായ ആപ്പിളിന്റെ ഐമെസേജ്, ഫേസ്ബുക്കിന്റെ വാട്‌സാപ്പ് എന്നിവര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വേണ്ടെന്നുള്ള തീരുമാനം വിപണിയില്‍ ഗൂഗിളിനെ പിന്നിലാക്കുമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണലിലെ മനുഷ്യാവകാശ-ടെക്‌നോളജി ഗവേഷകനായ ജോയ് വെസ്റ്റ്‌ബൈ അഭിപ്രായപ്പെടുന്നു.

്അടുത്തിടെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഗൂഗിൡന്റ തീരുമാനം അപകടകരം മാത്രമല്ല നിലവിലെ വിവരങ്ങളുടെ സ്വകാര്യ സംബന്ധിച്ച മനോഭാവത്തെ അനുകൂലിക്കാത്ത നീക്കമാണെന്നും ജോയ് വെസ്റ്റ്‌ബൈ അഭിപ്രായപ്പെട്ടു.

Comments

comments

Categories: World