കൊലപാതക കേസില്‍ 24 മണിക്കൂറിനുള്ളില്‍ ചുരുളഴിച്ച് ദുബായ് പോലീസ്

കൊലപാതക കേസില്‍ 24 മണിക്കൂറിനുള്ളില്‍ ചുരുളഴിച്ച് ദുബായ് പോലീസ്

 

ദുബായ്: സത്രീ കൊല്ലപ്പെട്ട കേസില്‍ 24 മണിക്കൂറിനുള്ളില്‍ കേസിന്റെ ചുരുളഴിച്ച് ദുബായ് പോലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് എത്യോപ്യന്‍ സ്വദേശിയെ വധിച്ച പാക് പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ദുബായ് അല്‍ ബറാഹ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആഫ്രിക്കന്‍ വനിത മരിച്ചെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ദ്രുതഗതിയില്‍ അന്വേഷണം നടത്തുകയായിരുന്നുവെന്ന് ദുബായ് പൊലീസിന്റെ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടാമത്തെ നിലയിലെ ഫ്‌ലാറ്റില്‍ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. ഫ്ഌറ്റ് തുറന്നപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി പോലീസിന്റെ എല്ലാ ടീമുകളും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിഞ്ഞു.

Comments

comments

Categories: Arabia