ചര്‍ച്ച പരാജയം; ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരമെന്ന് നഴ്‌സുമാര്‍

ചര്‍ച്ച പരാജയം; ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരമെന്ന് നഴ്‌സുമാര്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ചൊവ്വാഴ്ച്ച മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് നഴ്‌സുമാര്‍. ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) അറിയിച്ചു. മേയ് 12 മുതല്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും(ഐഎന്‍ഐ) സമരത്തില്‍ പങ്കുചേരും. ഇതോടെ 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കും. ഇനി ചര്‍ച്ചയ്ക്കില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉണ്ടാക്കിയ കമ്മിറ്റിയാണ് അലവന്‍സ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. അന്ന് പ്രഖ്യാപിച്ച പ്രകാരം വിജ്ഞാപനം ഇറക്കണമെന്നാണ് നഴ്‌സുമാരുടെ നിലപാട്. മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ടുമാസം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയിട്ടില്ല.

 

Comments

comments

Categories: Current Affairs, Slider