പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ മകള്‍ക്ക് വരനെ ആലോചിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ മകള്‍ക്ക് വരനെ ആലോചിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

 

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യയുടെ മകള്‍ക്ക് വരനെ ആലോചിച്ച് കേന്ത്രമന്ത്രി സുഷമ സ്വരാജ്. ബധിരയും മൂകയുമായ ഗീതയ്ക്ക് വരനെ ആലോചിക്കുന്ന വിവരം ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ 25 ലധികം പേരുടെ വിവാഹാലോചനകള്‍ ഗീതയ്ക്ക് വന്നിട്ടുണ്ട്. ഇതില്‍ നിന്നും 15 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആരെ വിവാഹം ചെയ്യണമെന്ന് ഗീതയ്ക്ക് തീരുമാനിക്കാം. സോഷ്യല്‍ മീഡിയയിലൂടെ വിവാഹാലോചന വിപുലമാക്കിയിരിക്കയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ 2015 ലാണ് പാക്കിസ്ഥാനില്‍ നിന്ന് ഗീത ഇന്ത്യയിലെത്തുന്നത്. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിപ്പെട്ടതായിരുന്നു ഗീത. ഇന്ത്യയിലെത്തിയ ശേഷം മാതാപിതാക്കളെ കണ്ടെത്താനും കഴിഞ്ഞില്ല.

Comments

comments

Categories: Life