തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദേഹത്തിലുള്ള വസ്ത്രം വിദേശവനിത ലിഗയുടേതെന്ന് സഹോദരി

തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദേഹത്തിലുള്ള വസ്ത്രം വിദേശവനിത ലിഗയുടേതെന്ന് സഹോദരി

തിരുവനന്തപുരം: കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിത ലിഗയുടേതെന്ന സംശയം ബലപ്പെട്ടു. ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും സംഭവ സ്ഥലത്തെത്തി, മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ശാസ്ത്രീയപരിശോധനകളുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്.

അതേസമയം വസ്ത്രങ്ങള്‍ ലിഗയുടേതാണെങ്കിലും മൃതദേഹത്തിലെ ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ലെന്ന് സഹോദരി അറിയിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നു ഡിസിപി ജി.ജയദേവ് പറഞ്ഞു. മൃതദേഹം ലിഗയുടേതാവാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.

വിഷാദരോഗിയായ ലിഗ(33) ആയുര്‍വേദ ചികില്‍സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14 നാണ് കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് ആന്‍ഡ്രൂസും ലിഗയുടെ സഹോദരി ഇലീസും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് കരമനകിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാല്‍പ്പത്തികള്‍ ജീര്‍ണിച്ചു കഴിഞ്ഞിരുന്നു. അര മീറ്റര്‍ ദൂരെ മാറിയാണ് തല കണ്ടെത്തിയത്. കുറ്റിക്കാടിന്റെ ഒരു വശത്ത് കരമനകിള്ളിയാറാണ്. ആറിനോടടുത്ത കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത്് ദുരൂഹത വര്‍ധിപ്പിക്കുന്നു.

 

 

Comments

comments

Categories: Slider