ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സ് വിജയം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സ് വിജയം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സിന്റെ വിജയം. ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി മികവില്‍ ചെന്നൈ നേടിയ 204 റണ്‍സിന്റെ വെല്ലുവിളി ഏറ്റെടുത്തെത്തിയ രാജസ്ഥാന്‍ 140 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. പൂനെയിലായിരുന്നു മത്സരം.

45 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ് (2) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാന്‍ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സെഞ്ചുറിയും ഒരു വിക്കറ്റും നേടിയ ഷെയ്ന്‍ വാട്‌സണാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സുരേഷ് റെയ്‌ന 29 പന്തില്‍ 46 റണ്‍ നേടി. ഡ്വെയ്ന്‍ ബ്രാവോ 16 പന്തില്‍ 24 റണ്‍സ് നേടി പുറത്താവാതെ നിന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ മത്സരമാണിത്.

 

Comments

comments

Categories: Sports