കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മെട്രോ തൂണുകള്‍ക്ക് കേടുപാടുകളില്ല; ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു

കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മെട്രോ തൂണുകള്‍ക്ക് കേടുപാടുകളില്ല; ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് മെട്രോ റെയില്‍ തൂണുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധ സംഘം. ഇതേതുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസ് പുനരാരംഭിച്ചു.

കലൂരിനും ലിസി സ്‌റ്റേഷനും ഇടയില്‍ വ്യാഴാഴ്ച രാത്രി മെട്രോ തൂണിന് സമീപം കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്നാണ് ആലുവയില്‍നിന്ന് കലൂരിലേക്കുള്ള സര്‍വിസ് നിര്‍ത്തിവെച്ചത്. മെട്രോ തൂണുകള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ യാത്രക്കാരില്ലാതെ മെട്രോ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് ഉച്ചയ്ക്ക് രണ്ടിന് സര്‍വിസ് പുനരാരംഭിക്കുകയായിരുന്നു.

ശക്തിയായ ഭൂചലനത്തെപ്പോലും പ്രതിരോധിക്കാന്‍ മെട്രോ തൂണിന് കഴിയുമെന്നുമാണ് കെ.എം.ആര്‍.എല്ലിന്റെ വിശദീകരണം. തൂണുകള്‍ക്കോ സ്‌റ്റേഷന്‍ കെട്ടിടത്തിനോ സമീപം അസ്വാഭാവികമായി എന്തെങ്കിലും നിര്‍മാണ പ്രശ്‌നങ്ങളുണ്ടായാല്‍ സര്‍വിസ് തുടരരുത് എന്ന ചട്ടമുള്ളതിനാലാണ് വ്യാഴാഴ്ച രാത്രി ഓട്ടം നിര്‍ത്തിയതെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പത്ത് മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയതാണ് കെട്ടിടം ഇടിയുന്നതിന് ഇടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അമിതമായി മണ്ണ് എടുത്ത് മാറ്റിയത് കാരണം അടിത്തട്ടിലെ ജലസമ്മര്‍ദം താങ്ങാനാകാതെയാണ് കെട്ടിടം നിലപൊത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്ത് മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത മാറ്റിയ ഭാഗത്ത് അഞ്ച് മീറ്റര്‍ ഉയത്തില്‍ മണ്ണിട്ട് നികത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച രാത്രി് സംഘം കലക്ടര്‍ക്ക് സമര്‍പ്പിച്ചു.

 

Comments

comments

Categories: More