ആസ്റ്റര്‍ മിംസ് 500 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി.

ആസ്റ്റര്‍ മിംസ് 500 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി.

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ അഞ്ഞൂറാമത് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗുരുതരമായ വൃക്ക രോഗം മൂലം ഇരു വൃക്കകളും തകരാറിലായ 13 വയ്‌സ് മാത്രം പ്രായമുള്ള മുഹമ്മദ് ഫഹദാണ് ആഞ്ഞൂറാമത് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആസ്റ്റര്‍ മിംസില്‍ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ നടന്നത് 2006 ലാണ്. 500 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നത് വെറും അക്കങ്ങള്‍ക്കപ്പുറം 500 ഗുരുതരാവസ്ഥയിലായിരുന്ന വൃക്ക രോഗികള്‍ക്ക് ആസ്റ്റര്‍ മിംസിലെ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചതിന്റെ ആഘോഷവേളയാണെന്ന് ആസ്റ്റര്‍ മിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ സാന്റി സാജന്‍ പറഞ്ഞു.

ഈയിലെ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗിച്ച് ആദ്യ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആസ്റ്റര്‍ മിംസില്‍ നടന്നിരുന്നു. മികച്ച വൈദഗ്ധ്യമുള്ള ട്രാന്‍സ്പ്ലാന്റ് ടീമാണ് ആസ്റ്റര്‍ മിംസിന്റേത്. വൃക്ക പോലെ കരള്‍, കോര്‍ണിയ എന്നിങ്ങനെ വിവിധ അവയങ്ങള്‍ മാറ്റിവയ്ക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ആസ്റ്റര്‍ മിംസിലുണ്ട്. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റില്‍ ഡെഡിക്കേറ്റഡ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ഡയഗ്‌നോസ്റ്റിക് ആന്‍ഡ് റേഡിയോളജി സൗകര്യങ്ങള്‍, ആധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം തുടങ്ങി നൂതനമായ നിരവധി സൗകര്യങ്ങളാണ് ആസ്റ്റര്‍ മിംസില്‍ ഇന്നുള്ളത്.

 

Comments

comments

Categories: Health, Life, More