ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി

ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്.

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത് എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ടാസ്‌ക് ഫോഴ്‌സായിരുന്നു. നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയുള്ള കസ്റ്റഡിയായിരുന്നു ഇതെന്നും ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ രേഖകളില്‍ കൃത്രിമം നടത്തിയെന്നും തെളിഞ്ഞിരുന്നു. കസ്റ്റഡി മരണക്കേസില്‍ എ.വി.ജോര്‍ജിനെയും പ്രതി ചേര്‍ക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലംമാറ്റം. അതിനിടെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍, കേസുമായി ബന്ധമില്ലാത്ത ഏഴ് പേരെയാണ് ടൈഗര്‍ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിലെടുത്തതെന്ന് കണ്ടെത്തി. അറസ്റ്റിലായ മറ്റ് രണ്ടു പേര്‍ കേസുമായി നേരിട്ട ബന്ധമുള്ളവരല്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഇക്കാര്യം് ആഭ്യന്തരവകുപ്പിനെ അറിയിച്ചതിന് പിന്നാലെയാണ് ജോര്‍ജിനെ റൂറല്‍ എസ്പി സ്ഥാനത്തു നിന്ന് മാറ്റിയത്.

Comments

comments

Categories: More