പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ നടപ്പാക്കും

പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ നടപ്പാക്കും

 

ന്യൂഡല്‍ഹി: പോക്‌സോ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നിയമ ഭേദഗതി അനുസരിച്ച് 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ നടപ്പാക്കും.

കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്‌സോ നിയമം നടപ്പില്‍ വരുത്തുന്നത്. ഈ നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. നിലവില്‍ പോക്‌സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കൂടിയത് ജീവപര്യന്തം ശിക്ഷയാണ് നിര്‍ദേശിക്കുന്നത്. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ ഓര്‍ഡിനന്‍സ് ഇനി പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും. കത്വ പീഡനം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റിന ലഗാര്‍ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു.

 

Comments

comments

Categories: Top Stories