ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് അവാര്‍ഡ് യമഹ എഫ്ഇസഡ് 25 ന്

ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് അവാര്‍ഡ് യമഹ എഫ്ഇസഡ് 25 ന്

ഇന്ത്യ ഡിസൈന്‍ കൗണ്‍സില്‍ നല്‍കുന്ന പുരസ്‌കാരത്തിന് എഫ്ഇസഡ് 25 ന്റെ നിര്‍മ്മാണ, രൂപകല്‍പ്പന മികവുകള്‍ പരിഗണിച്ചു

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് (ഐ മാര്‍ക്ക്) അവാര്‍ഡ് യമഹ എഫ്ഇസഡ് 25 കരസ്ഥമാക്കി. ഇന്ത്യ ഡിസൈന്‍ കൗണ്‍സില്‍ നല്‍കുന്ന പുരസ്‌കാരത്തിന് നിര്‍മ്മാണ, രൂപകല്‍പ്പന മികവുകള്‍ പരിഗണിച്ചാണ് എഫ്ഇസഡ് 25 തെരഞ്ഞെടുക്കപ്പെട്ടത്. ഇത് തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഇന്ത്യ യമഹ മോട്ടോറിന്റെ ഏതെങ്കിലുമൊരു മോഡല്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറിന് കീഴിലാണ് ഇന്ത്യ ഡിസൈന്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

2012 മുതല്‍ ഓരോ വര്‍ഷവും യമഹയുടെ ഡിസൈന്‍ ഫിലോസഫി അംഗീകരിക്കപ്പെടുന്നതാണ് കാണുന്നത്. 2012 ല്‍ യമഹ വൈഇസഡ്എഫ്-ആര്‍15 ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ 2013 ല്‍ സിഗ്നസ് റേ തെരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ സിഗ്നസ് റേ ഇസഡിന്റെ ഊഴമായിരുന്നു. 2015 ല്‍ സിഗ്നസ് ആല്‍ഫയും എഫ്ഇസഡും പുരസ്‌കാരം പങ്കിട്ടു. 2016 ല്‍ യമഹ ഫാസിനോ സ്‌കൂട്ടറും സലൂട്ടോ 125 മോട്ടോര്‍സൈക്കിളും പുരസ്‌കാരം പങ്കുവെച്ചു. 2017 ല്‍ സിഗ്നസ് റേ ഇസഡ്ആര്‍, വൈഇസഡ്എഫ്-ആര്‍3 ഇരുചക്രവാഹനങ്ങള്‍ ഒരുമിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് എന്ന ആരും മോഹിക്കുന്ന അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിയുന്നതില്‍ യമഹ അഭിമാനിക്കുന്നതായി യമഹ മോട്ടോര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, സീനിയര്‍ വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ പറഞ്ഞു. ഏറ്റവും നൂതനവും സ്റ്റൈലിഷ് ആയതുമായ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് യമഹ എപ്പോഴും പരിശ്രമിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഇത് തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഇന്ത്യ യമഹ മോട്ടോറിന്റെ ഏതെങ്കിലുമൊരു മോഡല്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്

എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ യമഹ എഫ്ഇസഡ് 25 കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. 249 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 20 ബിഎച്ച്പി കരുത്തും 20 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കും ചില സമയങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഉപയോഗിക്കാവുന്ന ഓള്‍-റൗണ്ട് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് സുന്ദരനും ചുള്ളനുമായ എഫ്ഇസഡ് 25.

Comments

comments

Categories: Auto