കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ പറവൂര്‍ സി.ഐ സാം ക്രിസ്പിന്‍, വരാപ്പുഴ എസ്‌ഐ ദീപക്ക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എസ്.ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് ശ്രീജിത്തിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്നത് വരെ എസ്‌ഐയുടെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു.

Comments

comments

Categories: FK News