വരാപ്പുഴ കസ്റ്റഡിമരണം: അന്വഷണ സംഘം എസ്‌ഐയെ ചോദ്യം ചെയ്തു

വരാപ്പുഴ കസ്റ്റഡിമരണം: അന്വഷണ സംഘം എസ്‌ഐയെ ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം അരോപണവിധേയനായ എസ്‌ഐ ദീപക്കിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ഡിഐജി കെ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആലുവ പൊലിസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സംഭവവുമായി ബന്ധപ്പെട്ട് ദീപക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലാണ്.

എസ്‌ഐ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്കിയിട്ടുണ്ട്. സംഭവ ദിവസം രാത്രി ഒരു മണിയോടെ എസ്‌ഐ സ്‌റ്റേഷനില്‍ എത്തിയതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ദീപക്ക് കൃത്രിമമായ രേഖകള്‍ കെട്ടിച്ചമച്ചതായും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകും. സംഭവത്തില്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ എസ്‌ഐയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Comments

comments

Categories: FK News