ഉന്നാവോ പീഡനം: പ്രതിയായ എംഎല്‍എയ്ക്ക് അനുവദിച്ചിരുന്ന സുരക്ഷ നീക്കി

ഉന്നാവോ പീഡനം: പ്രതിയായ എംഎല്‍എയ്ക്ക് അനുവദിച്ചിരുന്ന സുരക്ഷ നീക്കി

ലഖ്‌നൗ: ഉന്നാവോ പീഡനക്കേസില്‍ അറസ്റ്റിലായ ബജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിന് അനുവദിച്ചിരുന്ന വൈ കാറ്റഗറി സുരക്ഷ സര്‍ക്കാര്‍ എടുത്തുനീക്കി. പീഡനക്കേസിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട കുല്‍ദീപിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഉന്നാവേയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. നല്കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിനത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവത്തില്‍ പ്രതിഷേധം കനക്കുന്നത്. തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാവുകയായിരുന്നു. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Comments

comments

Categories: FK News
Tags: unnao case

Related Articles