കൂടുതല്‍ സമയം ഇരിക്കുന്നത് ബുദ്ധിഭ്രമത്തിന് കാരണമായേക്കും

കൂടുതല്‍ സമയം ഇരിക്കുന്നത് ബുദ്ധിഭ്രമത്തിന് കാരണമായേക്കും

അധികസമയം ഇരിക്കുന്നത് ബുദ്ധിഭ്രമത്തിന് കാരണമാകുമെന്ന് പഠനം. മധ്യവയസ്‌ക്കരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടു വരുന്നത്. 45 നും 75 നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ബുദ്ധിഭ്രമത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയത്.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ നേരം ഇരിക്കുന്നവരില്‍ മണിക്കൂറുകളോളം ബുദ്ധിവൈകല്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി തെളിഞ്ഞത്. ഇത് പിന്നീട് അല്‍ഷിമേഴ്‌സിനും കാരണമാകും. വ്യായാമം കുറയുന്നതാണ് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമായി തീരുന്നത്. ഇതുമൂലം അമിതവണ്ണവും പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും ബാധിക്കാന്‍ ഇടയാകും. ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മിനിറ്റ് എഴുന്നേറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

 

 

Comments

comments

Categories: Health