വരാപ്പുഴ കസ്റ്റഡിമരണം; ചെന്നിത്തല നിരാഹാരത്തിനൊരുങ്ങുന്നു

വരാപ്പുഴ കസ്റ്റഡിമരണം; ചെന്നിത്തല നിരാഹാരത്തിനൊരുങ്ങുന്നു

കോട്ടയം: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരത്തിനൊരുങ്ങുന്നു. കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എറണാകുളത്ത് തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ നിരാഹാരമിരിക്കുമെന്നാണ് വിവരം. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

Comments

comments

Categories: FK News