ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷ നേതാക്കള്‍

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷ നേതാക്കള്‍

 

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ 60 എംപിമാര്‍ ഒപ്പുവെച്ചാണ് ഉപരാഷ്ട്രപതിക്ക് ഇംപീച്ച്‌മെന്റ് നോട്ടീസ് കൈമാറിയത്. ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നത് തടഞ്ഞുകൊണ്ട് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പര്‍സ്യൂട്ട് ഓഫ് ജസ്റ്റിസ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

 

Comments

comments

Categories: FK News
Tags: impeachment