നഖീല്‍ ലക്ഷ്യമിടുന്നത് ദുബായ്ക്ക് പുറത്ത് കൂടുതല്‍ റീട്ടെയ്ല്‍ പ്രൊജക്റ്റുകള്‍

നഖീല്‍ ലക്ഷ്യമിടുന്നത് ദുബായ്ക്ക് പുറത്ത് കൂടുതല്‍ റീട്ടെയ്ല്‍ പ്രൊജക്റ്റുകള്‍

യുഎഇയിലുടനീളം കൂടുതല്‍ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ അലി റഷിദ് ലൂട്ട

ദുബായ്: പ്രമുഖ റിയല്‍റ്റി ഡെവലപ്പറായ നഖീല്‍ ദുബായ്ക്ക് പുറത്ത് റീട്ടെയ്ല്‍ പദ്ധതികള്‍ വ്യാപകമായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. ദുബായ് കേന്ദ്രമാക്കിയാണ് നഖീലിന്റെ പ്രവര്‍ത്തനമെങ്കിലും യുഎഇയിലുടനീളം സാന്നിധ്യം ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ അലി റഷിദ് ലൂട്ട അറിയിച്ചു. ദുബായ്ക്ക് പുറത്തുള്ള റീട്ടെയ്ല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തങ്ങളെന്ന് അദ്ദേഹം അറിയിച്ചു.

ഷാര്‍ജയിലെ ഒരു റീട്ടെയ്ല്‍ പദ്ധതിക്കായി കരാറില്‍ ഒപ്പിട്ടെന്നും യുഎഇയിലെ മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അലി റഷിദ് ലൂട്ട വ്യക്തമാക്കി.

കുറച്ച് പദ്ധതികളുടെ ലോഞ്ചിംഗ് കൂടി ഉടന്‍ പ്രഖ്യാപിക്കും. പദ്ധതിയുടെ കാര്യത്തില്‍ വളരെ സെലക്ടീവ് ആണ് ഞങ്ങള്‍. എന്താണ് തുടങ്ങേണ്ടത്, എവിടെയാണ് തുടങ്ങേണ്ടത്, എപ്പോഴാണ് തുടങ്ങേണ്ടത്, റീട്ടെയ്ല്‍ വേണോ, റസിഡന്‍ഷ്യല്‍ വേണോ…ഇക്കാര്യങ്ങളിലെല്ലാം ഞങ്ങള്‍ കൃത്യമായ ധാരണയുണ്ടാക്കിയിട്ടേ മുന്നോട്ട് നീങ്ങാറുള്ളൂ-അദ്ദേഹം സൂചിപ്പിച്ചു.

നാലാം പാദത്തിലെ അറ്റാദായത്തില്‍ 58 ശതമാനം വര്‍ധനയാണ് നഖീല്‍ രേഖപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് പുതിയ കമ്യൂണിറ്റി റീട്ടെയ്ല്‍ സെന്റര്‍ വികസിപ്പിക്കുന്നതിനായി നഖീല്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതായി പ്രഖ്യാപിച്ചത്‌

നാലാം പാദത്തിലെ അറ്റാദായത്തില്‍ 58 ശതമാനം വര്‍ധനയാണ് നഖീല്‍ രേഖപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് പുതിയ കമ്യൂണിറ്റി റീട്ടെയ്ല്‍ സെന്റര്‍ വികസിപ്പിക്കുന്നതിനായി നഖീല്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതായി പ്രഖ്യാപിച്ചത്. ദുബായ്ക്ക് പുറത്തുള്ള നഖീലിന്റെ ആദ്യ പദ്ധതിയെന്ന നിലയില്‍ അത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 75 മില്ല്യണ്‍ എഇഡി പദ്ധതിയായാണ് അത് വിലയിരുത്തപെടുന്നത്. ഷോപ്പിംഗ്, ഡൈനിംഗ്, ലെഷര്‍ ക്ലബ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ പദ്ധതി അല്‍ റഹ്മാനിയ ഡിസ്ട്രിക്റ്റിലാണ് വരുന്നത്.

നഖീല്‍ വികസിപ്പിക്കുന്ന പദ്ധതി മാനേജ് ചെയ്യുക നഖീലിന്റെ സബ്‌സിഡിയറിയായ നഖീല്‍ മാള്‍സാണ്. ഈ വര്‍ഷം തന്നെ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Arabia