രാജ്യത്തെ മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു

രാജ്യത്തെ മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പല മൊബൈല്‍ നിര്‍മ്മാണ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. മള്‍ട്ടി ബ്രാന്‍ഡ് ഷോപ്പുകളുടെ വളര്‍ച്ചയെ തുടര്‍ന്നുണ്ടായ കച്ചവട മാന്ദ്യത്തെ തുടര്‍ന്നാണ് ഈ നടപടി. ലാവ, ഇന്‍ഡക്‌സ്, മൈക്രോമാക്‌സ്, കാര്‍ബണ്‍ ചൈനീസ് ബ്രാന്റായ വിവോ, ഒപ്പോ എന്നീ കമ്പനികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളായി ജീവനക്കാരെ കുറച്ചിരിക്കുന്നത്.

പല പ്രമുഖ ബ്രാന്റുകളും ഫോണുകളുടെ പ്രചരണത്തിനായി ധാരാളം പണം മുടക്കുകയും ഇത് നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്തു. പല കമ്പനികളുടെയും തൊഴിലാളികളുടെ എണ്ണവും 14 ല്‍ നിന്ന്് 5 ആയി മാറിയെന്ന് ഡല്‍ഹിയിലെ സീനിയര്‍ എക്‌സിക്യൂട്ടിവ് അറിയിച്ചു. വിപണിയിലെ മത്സരവും സമ്മര്‍ദ്ദവും ഭൂരിഭാഗം കമ്പനികളെയും ബാധിച്ചു കഴിഞ്ഞിരിക്കുകയാണ്. സാംസങും ഷിയോമിയുമാണ് ഒപ്പോ, വിവോ കമ്പനികളുടെ നിലവിലെ എതിരാളികള്‍. ആറ് വര്‍ഷത്തിലധികമായി സാംസങും ഷിയോമിയും ഇന്ത്യന്‍ വിപണി കയ്യടക്കിയിരിക്കുകയാണ്.

Comments

comments

Categories: Tech