മോദിയുടെ തോല്‍വി ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയെ ബാധിക്കും: ക്രിസ് വുഡ്

മോദിയുടെ തോല്‍വി ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയെ ബാധിക്കും: ക്രിസ് വുഡ്

പ്രസിദ്ധമായ ‘ഗ്രീഡ് ആന്‍ഡ് ഫിയര്‍’ ന്യൂസ് ലെറ്ററിലാണ് വുഡ്ഡിന്റെ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയെ അത് മോശമായി ബാധിക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ സിഎല്‍എസ്എയുടെ ചീഫ് സ്ട്രാറ്റജിസ്റ്റ് ക്രിസ്റ്റഫര്‍ വുഡ്. 2019 മേയിലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി സര്‍ക്കാരിന് ഭരണം നിലനിര്‍ത്താനായില്ലെങ്കില്‍ ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയെ അത് ബാധിച്ചേക്കുമെന്നാണ് വുഡ്ഡിന്റെ ആശങ്ക.

കടപ്പത്ര വിപണിയിലെ വിറ്റഴിക്കലും ധനക്കമ്മിയും ക്രൂഡ് ഓയില്‍ വില വര്‍ധന സംബന്ധിച്ച ആശങ്കകളും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവും കാരണം ഈ വര്‍ഷം ഇതുവരെ അത്ര ആകര്‍ഷകമായ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായിട്ടില്ല. പക്ഷെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏഷ്യന്‍ മേഖലയില്‍ മികച്ച വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ക്രിസ്റ്റര്‍ഫര്‍ വുഡ് വ്യക്തമാക്കി. ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ മൂല്യത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ പുരോഗതിയെന്നാണ് വുഡ് പറയുന്നത്. ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വരുത്തിയ മാറ്റങ്ങളുടെ പിന്‍ബലത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപ തിരിച്ചടി നേരിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്കുള്ളത് വലിയ സാധ്യതകള്‍

അതേസമയം, ധനക്കമ്മി ലക്ഷ്യം പരാജയപ്പെട്ടതു സംബന്ധിച്ച് അത്ര ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും വുഡ് പറഞ്ഞു. ഈ വര്‍ഷം തുടക്കത്തില്‍ ഇടിവ് നേരിട്ടെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി മൂല്യം (പ്രത്യേകിച്ച് മിഡ്-കാപ് ഓഹരികളില്‍)ഉയര്‍ന്ന തലത്തില്‍ തന്നെയായിരിക്കുമെന്നാണ് വുഡിന്റെ വിലയിരുത്തല്‍. കോര്‍പ്പറേറ്റ് വരുമാനം സംബന്ധിച്ച ഫലം നിരാശാജനകമായിരിക്കുമെന്നും ഇത് പുതിയ നിക്ഷേപ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories