ഒരു മാസം ഒരു ദശലക്ഷത്തിലധികം ഓണ്‍ ബോര്‍ഡ് വൈഫൈ കണക്ഷനുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഒരു മാസം ഒരു ദശലക്ഷത്തിലധികം ഓണ്‍ ബോര്‍ഡ് വൈഫൈ കണക്ഷനുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

മാര്‍ച്ച് മാസം മാത്രം 1,037,016 എമിറേറ്റ്‌സ് യാത്രക്കാര്‍ വിമാനത്തില്‍ വൈ ഫൈ ഉപയോഗപ്പെടുത്തി 

ദുബായ്: ഒരു മാസം ഒരു ദശലക്ഷത്തിലധികം ഓണ്‍ ബോര്‍ഡ് വൈഫൈ കണക്ഷനുമായി പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചരിത്രം കുറിച്ചു. മാര്‍ച്ച് മാസം മാത്രം 1,037,016 എമിറേറ്റ്‌സ് യാത്രക്കാര്‍ ആണ് വിമാനത്തില്‍ വൈഫൈ ഉപയോഗപ്പെടുത്തിയത്.

യാത്രക്കാര്‍ സ്മാര്‍ട്‌ഫോണ്‍ മുഖേനെയാണ് പ്രധാനമായും വൈഫൈ ഉപയോഗിക്കുന്നത്. 94 ശതമാനം യാത്രക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് വൈഫൈ ഉപയോഗപ്പെടുത്തിയത്, അവയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഐഒഎസ് സ്മാര്‍ട്‌ഫോണുകളാണ്. രണ്ട് ശതമാനം യാത്രക്കാര്‍ ടാബ്ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും മുഖേന വൈ ഫൈ ഉപയോഗിക്കുന്നു.

എമിറേറ്‌സിന്റെ എ 380, 777300ഇ ആര്‍, 777200 എല്‍ആര്‍ എന്നിവയുള്‍പ്പെടെ 98 ശതമാനത്തിലധികം വിമാനങ്ങളിലും വൈഫൈ കണക്ടിവിറ്റി ലഭ്യമാണ്. എല്ലാ കാബിന്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്കും 20 എംബി സൗജന്യ വൈഫൈ ഡാറ്റ എമിറേറ്റ്‌സ് നല്‍കുന്നുണ്ട്. എമിറേറ്റ്‌സിന്റെ സ്‌കൈവാര്‍ഡ് അംഗങ്ങളായ യാത്രക്കാര്‍ക്ക് അവര്‍ യാത്ര ചെയ്യുന്ന ക്ലാസുകള്‍, മെമ്പര്‍ഷിപ് കാറ്റഗറി എന്നിവയനുസരിച്ചു പ്രത്യേക വൈഫൈ ആനുകൂല്യങ്ങളും ലഭ്യമാണ്.

എമിറേറ്‌സിന്റെ എ 380, 777300ഇ ആര്‍, 777200 എല്‍ആര്‍ എന്നിവയുള്‍പ്പെടെ 98 ശതമാനത്തിലധികം വിമാനങ്ങളിലും വൈഫൈ കണക്ടിവിറ്റി ലഭ്യമാണ്. എല്ലാ കാബിന്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്കും 20 എംബി സൗജന്യ വൈഫൈ ഡാറ്റ ലഭ്യമാണ്

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയില്‍ യാത്രചെയ്യുന്ന എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യ വൈ ഫൈ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് മാസം ഓണ്‍ബോര്‍ഡ് വൈഫൈ ഉപയോഗിച്ച 94 ശതമാനം യാത്രക്കാരും സൗജന്യ കണക്റ്റിവിറ്റി ഓഫറുകള്‍ ആണ് പരമാവധി പ്രയോജനപ്പെടുത്തിയത്.

നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച ബാന്‍ഡ് വിഡ്ത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുവാന്‍ എമിറേറ്റ്‌സ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 2008ല്‍ ആദ്യമായി വിമാനത്തില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആയിരുന്നു. 1992 ല്‍ എല്ലാ വിമാനങ്ങളുടെയും ഓരോ സീറ്റിന്റെ പിന്നിലും ആദ്യമായി ടെലിവിഷന്‍ സ്‌ക്രീനുകള്‍ അവതരിപ്പിച്ചതും എമിറേറ്‌സ് ആണ് . ഇന്ന് വിനോദത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 3500ല്‍ കൂടുതല്‍ ചാനലുകളും, 700 ല്‍ പരം സിനിമകളും എമിറേറ്റ്‌സ് വിമാനങ്ങളില്‍ ആസ്വദിക്കാം.

Comments

comments

Categories: Arabia