പണം ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

പണം ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

ഉത്തര്‍പ്രദേശ്: പണം ഇല്ലാത്തതിനാല്‍ ചികിത്്‌സ കിട്ടാതെ കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലാണ് സംഭവം. കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കുഞ്ഞിനെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പിതാവിന്റെ മടിയില്‍ കിടന്നാണ് കുഞ്ഞ് മരിച്ചത്.

മനുഷ്യന്റെ ജീവന് വില കല്‍പ്പിക്കാത്ത ആശുപത്രിക്കെതിരെ നടപടിയ്ക്കായി കുടുംബം ജില്ലാ കലക്ടറെ സമീപിച്ചു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs