റെക്കോര്‍ഡ് വിലയില്‍ ക്രൂഡ് ഓയില്‍

റെക്കോര്‍ഡ് വിലയില്‍ ക്രൂഡ് ഓയില്‍

മുംബൈ: ക്രൂഡ് ഓയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അസംസ്‌കൃത എണ്ണയുടെ വിതരണം സൗദി അറേബ്യ കുറച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വില കുതിക്കാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബാരലിന് 74 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില എത്തി നില്‍ക്കുന്നത്.

വിതരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളിയ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഇന്ന് യോഗം ചേരുന്നുണ്ട്. വൈകാതെ തന്നെ വില 80 ഡോളറിലെങ്കിലും എത്തിക്കുകയാണ് ഒപെക് യോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സമാനമായ രീതിയില്‍ ഉല്‍പാദനം കുറയ്ക്കാനാണ് റഷ്യയും പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: crude oil