Archive

Back to homepage
Politics

ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിജെപി മികച്ച ഭൂരിപക്ഷത്തോട വിജയം നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മേയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കി. ആദിത്യപൂരില്‍ ബിജെപിയുടെ വിനോദ്

Tech

രാജ്യത്തെ മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പല മൊബൈല്‍ നിര്‍മ്മാണ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. മള്‍ട്ടി ബ്രാന്‍ഡ് ഷോപ്പുകളുടെ വളര്‍ച്ചയെ തുടര്‍ന്നുണ്ടായ കച്ചവട മാന്ദ്യത്തെ തുടര്‍ന്നാണ് ഈ നടപടി. ലാവ, ഇന്‍ഡക്‌സ്, മൈക്രോമാക്‌സ്, കാര്‍ബണ്‍ ചൈനീസ് ബ്രാന്റായ വിവോ, ഒപ്പോ എന്നീ കമ്പനികളാണ്

Sports

ആഴ്‌സന്‍ വെംഗര്‍ ആഴ്‌സണല്‍ ക്ലബിന്റെ പരിശീലകസ്ഥാനം വിടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിന്റെ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ ക്ലബ്ബ് വിടുന്നു. വെംഗര്‍ തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സീസണിനൊടുവില്‍ വിരമിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 22 വര്‍ഷമായി ആഴ്‌സണലിനെ നയിക്കുന്നത് വെംഗറാണ്. 1996ല്‍ പരീശികനായെത്തിയ വെഗര്‍ ക്ലബിന്റെ

Health

വെളുത്തുള്ളി ശീലമാക്കാം.. രോഗങ്ങളെ അകറ്റി നിര്‍ത്താം

അറിയാമോ വെളുത്തുള്ളിയുടെ ഗുണങ്ങള്‍? ഇന്ത്യന്‍ ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്രധാനപ്പെട്ടൊരു രുചിക്കൂചട്ടാണ് വെളുത്തുള്ളി. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കി ഉപയോഗിക്കുന്നതാണ് ഇന്ത്യന്‍ കറികളിലെ മുഖ്യ ചേരുവ. കറികള്‍ക്ക് രുചി വരുത്താന്‍ മാത്രമല്ല, നല്ലൊരു ഔഷധഗുണമുള്ള വസ്തു കൂടിയാണ് വെളുത്തുള്ളി. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ്

Slider Top Stories

മോദിയുടെ തോല്‍വി ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയെ ബാധിക്കും: ക്രിസ് വുഡ്

ന്യൂഡെല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയെ അത് മോശമായി ബാധിക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ സിഎല്‍എസ്എയുടെ ചീഫ് സ്ട്രാറ്റജിസ്റ്റ് ക്രിസ്റ്റഫര്‍ വുഡ്. 2019 മേയിലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി സര്‍ക്കാരിന് ഭരണം നിലനിര്‍ത്താനായില്ലെങ്കില്‍ ഇന്ത്യന്‍

Slider Top Stories

വ്യാപാര യുദ്ധം നാശത്തിനെന്ന് ഐഎംഎഫ് മേധാവി

ന്യൂഡെല്‍ഹി: വ്യാപാര ആശങ്കകളും തര്‍ക്കങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനാല്‍ നിക്ഷേപത്തില്‍ ദീര്‍ഘകാല പ്രതിസന്ധി നേരിട്ടേക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലെഗാര്‍ഡെ. യുഎസ്-ചൈന വ്യാപാര യുദ്ധ സാധ്യതകള്‍ സംബന്ധിച്ച ആശങ്കകള്‍ വ്യാപകമാകുന്നതിനിടയിലാണ് ഐഎംഎഫ് മേധാവിയുടെ പ്രതികരണം. ദേശീയ സുരക്ഷയുടെ

More

കലൂരില്‍ ഇടിഞ്ഞ് വീണ കെട്ടിടത്തിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് കലക്ടര്‍

കൊച്ചി: കലൂരില്‍ കെട്ടിടം ഇടിഞ്ഞ സംഭവത്തില്‍ സ്ഥലത്തെ ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കാന്‍ നഗരസഭയ്ക്ക് ശുപാര്‍ശ നല്‍കുമെന്നു ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല. കൂടുതല്‍ പരിശോധന നടത്താന്‍ കലക്ടര്‍ നിയോഗിച്ച ആറംഗ വിദഗ്ധ സമിതി വൈകിട്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ

More

മംഗലാപുരം വിമാനത്താവളത്തില്‍ സെന്‍ട്രം ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ തുറന്നു

മംഗലാപുരം:  രാജ്യത്തെ പ്രമുഖ വിദേശ കറന്‍സി വിമിനയ സ്ഥാപനമായ സെന്‍ട്രം ഡയറക്റ്റ് ലിമിറ്റഡിന്റെ വിദേശ കറന്‍സി വിനിമയ കൗണ്ടര്‍ മംഗലാപുരം വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഉന്നത എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ വെങ്കിടേശ്വര റാവുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മംഗലാപുരത്തു നിന്നും വെളിയിലേക്കും

FK News

വരാപ്പുഴ കസ്റ്റഡിമരണം; ചെന്നിത്തല നിരാഹാരത്തിനൊരുങ്ങുന്നു

കോട്ടയം: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരത്തിനൊരുങ്ങുന്നു. കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എറണാകുളത്ത് തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ

Slider Top Stories

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വഴിമുട്ടുമോ?

ന്യൂഡെല്‍ഹി: കടത്തില്‍ മുങ്ങിയ ദേശീയ എയര്‍ലൈനായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിച്ച് പുതിയ വഴിത്തിരിവുണ്ടാക്കാമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയമായ തിരിച്ചടി അദ്ദേഹത്തിന് നല്‍കുമോ? എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെ എതിര്‍ത്ത് സ്വദേശി ജാഗരണ്‍ മഞ്ചി (എസ്‌ജെഎം) ന്

Current Affairs

പണം ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

ഉത്തര്‍പ്രദേശ്: പണം ഇല്ലാത്തതിനാല്‍ ചികിത്്‌സ കിട്ടാതെ കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലാണ് സംഭവം. കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കുഞ്ഞിനെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പിതാവിന്റെ

Business & Economy

രൂപയുടെ മൂല്യം ഒരു വര്‍ഷത്തെ താഴ്ച്ചയില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 13 മാസത്തെ താഴ്ന്ന നിരക്കിലെത്തി. 66.06 ഡോളറിലും താഴെയായിരുന്നു ഇന്നലെ വിനിമയ മൂല്യം. 24 പൈസയുടെ നഷ്ടമാണ് മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതും ധനക്കമ്മി സംബന്ധിച്ച ആശങ്കകളുമാണ് മൂല്യം ഇടിയാനുള്ള പ്രധാന

FK News

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു

തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്റെ മകനായ അദ്ദഹം

Business & Economy

12 മില്യണ്‍ വില്‍പ്പന ലക്ഷ്യമിട്ട് ടാംബോ

ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ ടാംബോ ഈ വര്‍ഷം 12 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി 1,500 കോടി രൂപയുടെ വരുമാനമാണ് കമ്പനി ഉന്നംവെക്കുന്നത്. 600 മുതല്‍ 7,000 രൂപ വരെ വില വരുന്ന ആറ് ഫീച്ചര്‍

Business & Economy

ഹോംക്രാഫ്റ്റ് 500 കോടി നിക്ഷേപിക്കുന്നു

നോയ്ഡയില്‍ തങ്ങളുടെ ആദ്യ പ്രൊജക്റ്റ് വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ നിക്ഷേപിക്കുമെന്ന് റിയല്‍റ്റി സംരംഭമായ ഹോംക്രാഫ്റ്റ്. ‘ഹാപ്പി ട്രെയ്ല്‍സ്’ എന്ന ഹൗസിംഗ് പദ്ധതിയാണ് ഹോംക്രാഫ്റ്റ് നോയ്ഡയില്‍ ആരംഭിക്കുന്നത്. അടുത്ത മാസം നിര്‍മാണം ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി

FK News

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച ബിജെപി നേതാവ് മാപ്പ് പറഞ്ഞു

ചെന്നൈ: കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എസ്‌വി ശേഖര്‍ വെങ്കട്ടരാമന്‍ മാപ്പ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇയാള്‍ മാധ്യമ രംഗത്തെ

Business & Economy

ടിസിഎസ് ഇന്ത്യയിലെ ആദ്യ 100 ബില്യണ്‍ ഡോളര്‍ കമ്പനിയാകുമോ?

ന്യൂഡെല്‍ഹി: മാര്‍ച്ച് പാദത്തിലെ മികച്ച പ്രകടന ഫലം പുറത്തുവിട്ടതിനു പിന്നാലെ ഓഹരി വിപണിയിലും തിളങ്ങി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്). ഇന്നലെ വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിസിഎസ് ഓഹരികള്‍ 6.5 ശതമാനം വര്‍ധിച്ച് സര്‍വകാല നേട്ടം കുറിച്ചു. 3,399 രൂപയിലാണ് ടിസിഎസ്

FK News

കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ പറവൂര്‍ സി.ഐ സാം ക്രിസ്പിന്‍, വരാപ്പുഴ എസ്‌ഐ ദീപക്ക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എസ്.ഐ

Business & Economy

നിക്ഷേപകരെ ആകര്‍ഷിച്ച് ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ പ്രൈവറ്റ് ഇക്വിറ്റി (പിഇ) നിക്ഷേപം ഇന്ത്യയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം 76 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍

Arabia

‘സൗദിയിലെ പരിഷ്‌കരണങ്ങള്‍ തുറന്നിടുന്നത് വലിയ സാധ്യതകള്‍’

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതികളില്‍ പകുതിയെങ്കിലും യാഥാര്‍ത്ഥ്യമായാല്‍ അതിഗംഭീരമാറ്റമായിരിക്കും രാജ്യത്തുണ്ടാകുകയെന്ന് ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മൊഹമ്മദ് ബിന്‍ മഹ്ഫൂദ്. ബഹ്‌റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ്. സൗദിയില്‍ നടക്കുന്ന പരിഷ്‌കരണങ്ങള്‍ തുറന്നിടുന്നത് വലിയ