ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ശേഷം റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് സംഘങ്ങളായ മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത സമയത്ത് മൂവരും മര്‍ദ്ദിച്ചതായി ശ്രീജിത്തിന്റെ അമ്മ മൊഴി നല്കിയിരുന്നു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് വിവരം.

Comments

comments

Categories: FK News
Tags: sreejith