ലൈറ്റ് ഗുഡ്‌സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ട

ലൈറ്റ് ഗുഡ്‌സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ട

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പുറത്തിറക്കി. ഇതനുസരിച്ച് ഇനി മുതല്‍ ലൈറ്റ് ഗുഡ്‌സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമില്ല.

സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെയുള്ളവ ഓടിക്കുന്നതിനായി ഇത്രനാള്‍ ബാഡ്ജ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്‌സ് -പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് മാത്രമേ ബാഡ്ജ് ആവശ്യമായി വരൂ. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്‌ലേയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഓറിയന്റ് ഇന്‍ഷുറന്‍സ് കമ്പനിയുമായി നടന്ന കേസില്‍ ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.

Comments

comments

Categories: FK News
Tags: licence